ബി.ജെ.പി പിന്തുണച്ചിട്ടും രക്ഷയില്ല; പൂഞ്ഞാറിൽ പി.സി ജോർജിന്റെ പാർട്ടി മൂന്നാമത്

കോട്ടയം: പൂഞ്ഞാർ പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാർഥിക്ക് തോൽവി. സിറ്റിങ് സീറ്റ് കൈവിട്ട് മൂന്നാം സ്ഥാനത്തേക്കാണ് പി.സി ജോർജിന്റെ പാർട്ടി വീണത്. സി.പി.എമ്മാണ് വാർഡ് പിടിച്ചെടുത്തത്.

വാർഡംഗമായ ഷെൽമി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രികോണ മത്സരം നടന്ന ഇവിടെ സി.പി.എമ്മിലെ ബിന്ദു അശോകൻ കോൺഗ്രസിലെ മഞ്ജു ജെയ്മോനെ 12 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സി.പി.എം സ്ഥാനാർഥി 264 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് 252 വോട്ടുകൾ കിട്ടി. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാർഥിക്ക് 239 വോട്ടുകളും കിട്ടി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്ന സി.പി.എം വലിയ മുന്നേറ്റമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തോടെ പഞ്ചായത്തിൽ ജനപക്ഷത്തിന് പ്രതിനിധിയില്ലാതായി. 13 അംഗ പഞ്ചായത്തിൽ സി.പി.എമ്മിന്റെ അംഗസംഖ്യ ഏഴാകുകയും ചെയ്തു.

Tags:    
News Summary - PC George's party third in Poonjar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.