പി.സി. വിഷ്ണുനാഥ് പ്രതിപക്ഷ സ്പീക്കർ സ്ഥാനാർഥി

തിരുവനന്തപുരം: നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർഥി.

ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കുക. സി.​പി.​എം അം​ഗം എം.​ബി. രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കർ സ്ഥാ​നാ​ർ​ഥി​. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിർദേശപത്രിക സമർപ്പിക്കാം.

പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ നിന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയിൽ നിന്ന് വി.ടി. ബൽറാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 

Tags:    
News Summary - PC Vishnunath is the Opposition Speaker candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.