പീ​രു​മേ​ട്‌: റി​മാ​ൻ​ഡി​ൽ ക​ഴി​യ​വെ ജ​യി​ലി​ൽ മ​രി​ച്ച വാ​ഗ​മ​ൺ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി ഭ​വ​നി​ൽ രാ​ജ് കു​മാ​റി​ന്​ (49) ജ​യി​ലി​ലും ചി​കി​ത്സ ല​ഭി​ച്ചി​ല്ല. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നാ​യ രാ​ജ്കു​മാ​ർ അ​തി​ഗു​രു​ത​ രാ​വ​സ്ഥ​യി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ത് നാ​ലു​ദി​വ​സം. പ്ര​ത്യേ​ക പ​രി​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ കി​ട​ത്തി​ച്ചി​കി ​ത്സി​പ്പി​ക്കേ​ണ്ട രോ​ഗി ചി​കി​ത്സ​യി​ല്ലാ​തെ ജ​യി​ലി​ലെ ത​റ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു.

നെ​ഞ്ച ു​വേ​ദ​ന​യി​ൽ പു​ള​ഞ്ഞ് ക​ര​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ജ​യി​ൽ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ ​ന്ന് മ​റ്റൊ​രു കേ​സി​ൽ സ​മീ​പ സെ​ല്ലി​ലു​ണ്ടാ​യി​രു​ന്ന ത​ട​വു​കാ​ര​ൻ ചെ​ങ്ക​ര സ്വ​ദേ​ശി സു​നി​ൽ പ​റ​ഞ്ഞു . മ​രി​ക്കു​ന്ന​തി​​െൻറ ത​ലേ​ന്ന്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​റ​ഞ്ഞ്​ വൈ​കീ​ട്ട്​ ഏ​ഴു മു​ത​ൽ രാ​ത്രി 12 വ​രെ ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ച്ച​ു. പു​ല​ർ​ച്ച ഉ​ണ​ർ​ന്ന​പ്പോ​ൾ ‘അ​ല്‍പം വെ​ള്ളം ത​രു​മോ’ എ​ന്നു ക​ര​ഞ്ഞു യാ​ചി​ച്ച്​ കു​മാ​ർ നി​ല​ത്ത് ക​മ​ഴ്ന്നു​വീ​ണു. കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ലാ​ണ് പി​ന്നീ​ട്​ ക​ണ്ട​തെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു.

ജൂ​ൺ 17ന് ​രാ​ജ്കു​മാ​റി​നെ ജ​യി​ലി​ൽ പൊ​ലീ​സ് എ​ത്തി​ച്ച​തും താ​ങ്ങി​യെ​ടു​ത്താ​യി​രു​ന്നു. ഇ​യാ​ളെ ജ​യി​ലി​ൽ എ​ത്തി​ക്കു​മ്പോ​ൾ ജ​യി​ൽ സൂ​പ്ര​ണ്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ർ​ഡ​ൻ​മാ​രാ​ണ് പ്ര​തി​യെ വാ​ങ്ങി​യ​ത്. ജ​യി​ലി​ൽ എ​ത്തി​ച്ച ശേ​ഷ​വും കാ​ര്യ​മാ​യ ചി​കി​ത്സ ഉ​ണ്ടാ​യി​ല്ല. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ഴും ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​തി​ന്​ രേ​ഖ​ക​ളി​ല്ല. സ​ബ് ജ​യി​ലി​ന് ആം​ബു​ല​ൻ​സ് ഉ​ള്ള​തി​നാ​ൽ ഇ​യാ​ളെ കാ​ല​താ​മ​സം വ​രാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ പ്ര​തി​യെ കി​ട​ത്താ​തെ ഇ​രു​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. വേ​ദ​ന​യി​ൽ ക​ര​ഞ്ഞ രാ​ജ്കു​മാ​റി​നോ​ട് ജ​യി​ൽ ജീ​വ​ന​ക്കാ​ർ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി​ ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ സ​ഹ​ത​ട​വു​കാ​ര​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ജാ​മ്യം ല​ഭി​ച്ച​തി​നാ​ൽ ജ​യി​ൽ മോ​ചി​ത​നാ​ണി​പ്പോ​ൾ ഇ​യാ​ൾ.

മൂ​ത്ര​ത്തി​ൽ ര​ക്തം ക​ണ്ട​തോ​ടെ​യാ​ണ്​ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ രാ​ജ്കു​മാ​റി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്. 19, 20 തീ​യ​തി​ക​ളി​ല്‍ കു​മാ​റി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍കി​യെ​ന്നാ​ണ് ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ വാ​ദം.

മൃതദേഹം ജീർണിച്ചെന്ന്​​ വെളിപ്പെടുത്തൽ

ഗാ​ന്ധി​ന​ഗ​ർ (​േകാ​ട്ട​യം): റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച രാ​ജ്കു​മാ​റി​​െൻറ മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ശ​വ​പ്പെ​ട്ടി വാ​ങ്ങാ​നെ​ത്തി​യ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​താ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ സ​മീ​പ​ത്തെ ശ​വ​പ്പെ​ട്ടി വ്യാ​പാ​രി വെ​ളി​പ്പെ​ടു​ത്തി.

എ​ത്തി​യ​വ​ർ വ​ലി​യ പെ​ട്ടി വേ​ണ​മെ​ന്ന്​​ പ​റ​ഞ്ഞു, കാ​ര​ണം തി​ര​ക്കി​യ​പ്പോ​ൾ മൃ​ത​ദേ​ഹം ജീ​ർ​ണി​​ച്ചെന്നും അ​മി​ത​ഭാ​ര​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. ഇ​തോ​െ​ട ഏ​റ്റ​വും വ​ലി​യ പെ​ട്ടി​ ന​ൽ​കി​. ബ​ന്ധു​ക്ക​ളു​ടെ കൈ​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വാ​ഗ​മ​ണ്ണി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​യാ​ൾ പ​ണം കൊ​ടു​ക്കാ​ൻ ത​യാ​റാ​യി. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​​െൻറ കൈ​വ​ശം 5000 രൂ​പയേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പി​ന്നീ​ട്​ ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​തി​നൊ​ന്ന​ര മ​ണി​ക്കൂ​റു​ക​ളോ​ളം രാ​ജ്കു​മാ​റി​​െൻറ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലും ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത ആം​ബു​ല​ൻ​സിലും ​െവ​ച്ച​താ​ണ് ജീ​ർ​ണി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ പ​റ​യു​ന്നു. ഇ​ത് ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ർ​ദ​ന​ത്തി​​െൻറ പാ​ടു​ക​ൾ അ​റി​യാ​തി​രി​ക്കാൻ​ മ​നഃ​പൂ​ർ​വം താ​മ​സി​പ്പി​ച്ച​താ​ണെ​ന്നും ആ​ക്ഷേ​പ​മുണ്ട്. വെ​ള്ളി​യാ​ഴ്ച (21ന്) ​രാ​വി​ലെ 10.30ന്​ ​രാ​ജ്കു​മാ​ർ മ​രി​ച്ച​തെ​ന്നാ​ണ് പീ​രു​മേ​ട് സ​ബ് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ക​ട്ടി​ലി​ൽ കി​ട​ത്തി പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റി​നു​ശേ​ഷം രാ​ത്രി 10നാ​ണ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ പീ​രു​മേ​ട് എ.​എ​സ്.​ഐ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ​വെ​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ​തി​നാ​ൽ ഈ ​പ​തി​നൊ​ന്ന​ര മ​ണി​ക്കൂ​ർ​കൊ​ണ്ട് മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ചു. പി​റ്റേ​ന്ന്​ ശ​നി​യാ​ഴ്ച (22ന്) ​രാ​വി​ലെ 10.30ന് ​ശേ​ഷമാണ്​ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ എ​ടു​ത്തത്​.

Tags:    
News Summary - Peerumedu Custody death- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.