രാജ്കുമാർ മരണത്തോട് മല്ലടിച്ചത് നാലുനാൾ
text_fieldsപീരുമേട്: റിമാൻഡിൽ കഴിയവെ ജയിലിൽ മരിച്ച വാഗമൺ കോലാഹലമേട് കസ്തൂരി ഭവനിൽ രാജ് കുമാറിന് (49) ജയിലിലും ചികിത്സ ലഭിച്ചില്ല. മർദനമേറ്റ് അവശനായ രാജ്കുമാർ അതിഗുരുത രാവസ്ഥയിൽ ജയിലിൽ കഴിഞ്ഞത് നാലുദിവസം. പ്രത്യേക പരിഗണന വിഭാഗത്തിൽ കിടത്തിച്ചികി ത്സിപ്പിക്കേണ്ട രോഗി ചികിത്സയില്ലാതെ ജയിലിലെ തറയിൽ കിടക്കുകയായിരുന്നു.
നെഞ്ച ുവേദനയിൽ പുളഞ്ഞ് കരഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ ജയിൽ അധികൃതർ തയാറായില്ലെ ന്ന് മറ്റൊരു കേസിൽ സമീപ സെല്ലിലുണ്ടായിരുന്ന തടവുകാരൻ ചെങ്കര സ്വദേശി സുനിൽ പറഞ്ഞു . മരിക്കുന്നതിെൻറ തലേന്ന് നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ് വൈകീട്ട് ഏഴു മുതൽ രാത്രി 12 വരെ ഉച്ചത്തിൽ നിലവിളിച്ചു. പുലർച്ച ഉണർന്നപ്പോൾ ‘അല്പം വെള്ളം തരുമോ’ എന്നു കരഞ്ഞു യാചിച്ച് കുമാർ നിലത്ത് കമഴ്ന്നുവീണു. കുമാറിനെ മരിച്ച നിലയിലാണ് പിന്നീട് കണ്ടതെന്ന് ഇയാൾ പറയുന്നു.
ജൂൺ 17ന് രാജ്കുമാറിനെ ജയിലിൽ പൊലീസ് എത്തിച്ചതും താങ്ങിയെടുത്തായിരുന്നു. ഇയാളെ ജയിലിൽ എത്തിക്കുമ്പോൾ ജയിൽ സൂപ്രണ്ട് ഉണ്ടായിരുന്നില്ല. വാർഡൻമാരാണ് പ്രതിയെ വാങ്ങിയത്. ജയിലിൽ എത്തിച്ച ശേഷവും കാര്യമായ ചികിത്സ ഉണ്ടായില്ല. പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെന്ന് ജയിൽ അധികൃതർ പറയുമ്പോഴും ചികിത്സ ലഭ്യമാക്കിയതിന് രേഖകളില്ല. സബ് ജയിലിന് ആംബുലൻസ് ഉള്ളതിനാൽ ഇയാളെ കാലതാമസം വരാതെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുമായിരുന്നു. അത്യാസന്ന നിലയിലായ പ്രതിയെ കിടത്താതെ ഇരുത്തിയാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. വേദനയിൽ കരഞ്ഞ രാജ്കുമാറിനോട് ജയിൽ ജീവനക്കാർ അസഭ്യം പറഞ്ഞതായി ആംബുലൻസിൽ ഉണ്ടായിരുന്ന സഹതടവുകാരൻ സാക്ഷ്യപ്പെടുത്തുന്നു. ജാമ്യം ലഭിച്ചതിനാൽ ജയിൽ മോചിതനാണിപ്പോൾ ഇയാൾ.
മൂത്രത്തിൽ രക്തം കണ്ടതോടെയാണ് പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. 19, 20 തീയതികളില്‍ കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നാണ് ജയില്‍ അധികൃതരുടെ വാദം.
മൃതദേഹം ജീർണിച്ചെന്ന് വെളിപ്പെടുത്തൽ
ഗാന്ധിനഗർ (േകാട്ടയം): റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാറിെൻറ മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ശവപ്പെട്ടി വാങ്ങാനെത്തിയവർ ഇക്കാര്യം പറഞ്ഞതായി കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ ശവപ്പെട്ടി വ്യാപാരി വെളിപ്പെടുത്തി.
എത്തിയവർ വലിയ പെട്ടി വേണമെന്ന് പറഞ്ഞു, കാരണം തിരക്കിയപ്പോൾ മൃതദേഹം ജീർണിച്ചെന്നും അമിതഭാരമുണ്ടെന്നും പറഞ്ഞു. ഇതോെട ഏറ്റവും വലിയ പെട്ടി നൽകി. ബന്ധുക്കളുടെ കൈയിൽ പണമില്ലാതിരുന്നതിനാൽ, ഒപ്പമുണ്ടായിരുന്ന വാഗമണ്ണിൽ ഹോട്ടൽ നടത്തുന്നയാൾ പണം കൊടുക്കാൻ തയാറായി. എന്നാൽ, അദ്ദേഹത്തിെൻറ കൈവശം 5000 രൂപയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നൽകാമെന്ന് പറഞ്ഞപ്പോൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
പതിനൊന്നര മണിക്കൂറുകളോളം രാജ്കുമാറിെൻറ മൃതദേഹം ആശുപത്രിയിലും ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലും െവച്ചതാണ് ജീർണിക്കാൻ കാരണമെന്ന് പറയുന്നു. ഇത് ശരീരത്തിലുണ്ടായിരുന്ന മർദനത്തിെൻറ പാടുകൾ അറിയാതിരിക്കാൻ മനഃപൂർവം താമസിപ്പിച്ചതാണെന്നും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച (21ന്) രാവിലെ 10.30ന് രാജ്കുമാർ മരിച്ചതെന്നാണ് പീരുമേട് സബ് ജയിൽ അധികൃതർ പറയുന്നത്. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ കിടത്തി പൊലീസ് ഇൻക്വസ്റ്റിനുശേഷം രാത്രി 10നാണ് കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ പീരുമേട് എ.എസ്.ഐ നേതൃത്വത്തിൽ മൃതദേഹം ഫ്രീസറിൽവെച്ചത്. മർദനമേറ്റതിനാൽ ഈ പതിനൊന്നര മണിക്കൂർകൊണ്ട് മൃതദേഹം ജീർണിച്ചു. പിറ്റേന്ന് ശനിയാഴ്ച (22ന്) രാവിലെ 10.30ന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിന് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.