തിരുവനന്തപുരം: വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന പുനർവിവാഹിത/വിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റുകൾ സേവന പെൻഷൻ സൈറ്റിൽ അപ്ലോഡ് ചെയ്യാൻ ഫെബ്രുവരി ഒന്നു മുതൽ മേയ് 20 വരെ സമയം നീട്ടി നൽകി.
പെൻഷൻ ബിൽ നടപടികൾ ചെയ്യുന്ന ദിവസങ്ങളൊഴികെയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സമയം നീട്ടി നൽകിയത്. മേയ് 20ന് അകം സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാത്തവരുടെ പെൻഷൻ തടയും. സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാൽ അപ്ലോഡ് ചെയ്യുന്ന മാസം മുതൽ പെൻഷൻ ലഭിക്കുന്നതിന് ഗുണഭോക്താവിന് അർഹതയുണ്ട്. തടയുന്ന പെൻഷൻ കുടിശ്ശികക്ക് അർഹതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.