മലപ്പുറം: സോളിഡാരിറ്റി നടപ്പാക്കുന്ന സേവന--ഭവന പദ്ധതികൾ ഭരണകൂടങ്ങളെ തിരുത്താൻ പര്യാപ്തമാവുന്നുവെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ കേരള ചെയർമാൻ പി. മുജീബ് റഹ്മാൻ. സോളിഡാരിറ്റി വള്ളുവമ്പ്രത്ത് നടപ്പാക്കുന്ന ‘പാർപ്പിടം’ വില്ല പ്രോജക്ടിെൻറ ആദ്യഘട്ട ഉദ്ഘാടനവും വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാനാവാത്തവർ രാജ്യത്ത് വർധിക്കുകയാണ്. ചന്തമുള്ള വികസന കാഴ്ചകൾക്ക് അപ്പുറത്തുള്ള ഈ യാഥാർഥ്യങ്ങൾക്ക് നേരെ ഭരണകൂടങ്ങൾ കണ്ണടക്കുന്നു. പൊതുസേവന സംവിധാനങ്ങളിൽനിന്ന് പിൻമാറുന്നു. അവരെ തിരുത്താൻ യുവജന സംഘടനകൾ ഏറ്റെടുക്കുന്ന പദ്ധതികൾക്കാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി സി.എച്ച്. മുഹമ്മദ് ബഷീർ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഗണേഷ് വടേരി, പാർപ്പിടം പദ്ധതി ചെയർമാൻ ടി.കെ.എം. ബഷീർ, ജമാഅത്തെ ഇസ്ലാമി വള്ളുവമ്പ്രം ഏരിയ പ്രസിഡൻറ് സി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപനം നിർവഹിച്ചു. പി. മിയാൻദാദ് സ്വാഗതവും വി. അനസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.