തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് വന്നതോടെ ജനം കൂട്ടേത്താടെ പുറത്തിറങ്ങുന്ന കാഴ്ചയാണ് തിങ്കളാഴ്ച എങ്ങും ദൃശ്യമായത്. ടെസ്റ്റ് പോസിറ്റിവിറ്റി 20ന് താഴെയുള്ള എല്ലായിടങ്ങളിലും കടകൾ ഉൾപ്പെടെ തുറന്നതിനാൽ എങ്ങും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
തിരുവനന്തപുരം ഉൾപ്പെടെ നഗരങ്ങൾ തിങ്കളാഴ്ച ഏറക്കുെറ സാധാരണനിലയിലേക്ക് മാറി. സാമൂഹിക അകലം പാലിക്കാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിച്ചത്. സർക്കാർ ഒാഫിസുകളും ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളും തുറന്നതിനാൽ അവിടങ്ങളിലെല്ലാം നല്ല തിരക്കായിരുന്നു. ഇൗ തിരക്ക് രോഗവ്യാപനതോത് ഇനിയും വർധിപ്പിക്കുമോയെന്ന ആശങ്കയുമുണ്ടാക്കുന്നുണ്ട്. ഞായറാഴ്ച പരിശോധന കുറവായതിനാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, ഇത് ആശ്വാസകരമല്ലെന്ന സൂചന ആരോഗ്യവകുപ്പ് വൃത്തങ്ങൾ നൽകുന്നു.
ജനത്തിരക്ക് കൂടുകയാണെങ്കിൽ രോഗസ്ഥിരീകരണ നിരക്ക് വീണ്ടും വർധിച്ചേക്കും. ഇക്കാര്യങ്ങൾ പരിശോധിച്ച് ഇന്ന് ചേരുന്ന അവലോകനയോഗം വാരാന്ത്യ ലോക്ഡൗണ്‍ തുടരണമോ, ഇളവുകൾ എന്നതുൾപ്പെടെ കാര്യങ്ങളിൽ തീരുമാനമെടുക്കും. ടി.പി.ആർ വളരെ കുറവുള്ളയിടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കുന്നകാര്യത്തിലും തീരുമാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.