കവരത്തി: ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാരല്ലാത്തവർക്ക് മടങ്ങണമെന്ന് ഭരണകൂടം ഉത്തരവിറക്കി. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കിൽ എ.ഡി.എമ്മിന്‍റെ അനുമതി വേണമെന്നും ഭരണകൂടം വ്യക്തമാക്കുന്നതായി 'മീഡിയ വൺ' റിപ്പോർട്ട് ചെയ്തു.
ഉത്തരവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ദ്വീപില്‍ ജോലി ചെയ്യുന്നവരെയാണ് ഉത്തരവ് കാര്യമായി ബാധിക്കുക. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടം വിശദീകരിക്കുന്നത്.
മേയ് 29 നാണ് ഉത്തരവിറക്കിയത്. ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ യാത്ര അനുവദിക്കുന്നില്ല. എ.ഡി.എമ്മിന്‍റെ പ്രത്യേക അനുമതിയോടെയാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതിന് പിന്നാലെയാണ് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.