ആമ്പല്ലൂര്‍ (തൃശൂര്‍): സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ ഗവർണർ പദവിയിൽ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവർണർമാരും തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. കേരള യുവജന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് അഭിമാനമായ എത്രയോ പ്രതിഭകളുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടന പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിന്‍റെ യശസ്സുയർത്തും. കക്ഷി രാഷ്ട്രീയത്തിൽ നിന്നുള്ളവരെതന്നെ നിയമിക്കണമെന്ന് ഭരണഘടനയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് തുറാബ് അസഖാഫ്, ഡോ പി.എ ഫാറൂഖ് നഈമി, ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. ഐ.എം.കെ ഫൈസി, അഡ്വ. പി.യു. അലി, അബ്ദു ഹാജി കാദിയാളം, ഗഫൂര്‍ മൂന്നുപീടിക, എസ്.എം.കെ തങ്ങള്‍, വരവൂര്‍ അസീസ് നിസാമി, അഡ്വ. ബക്കര്‍, അമീര്‍ തളിക്കുളം, ഷാഫി ഖാദിരി, അനസ് ചേലക്കര എന്നിവര്‍ സംബന്ധിച്ചു.
എസ്.വൈ.എസ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. എസ്.വൈ.എസ് കേരള യുവജന സമ്മേളനം വൈകിട്ട് നാലിന് അമേരിക്കന്‍ പണ്ഡതിന്‍ യഹിയ റോഡസ് ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ പ്രഭാഷണം നടത്തും. 10,000 സ്ഥിരം പ്രതിനിധകളുള്ള സമ്മേളനത്തില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന പൗരവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാന്‍ എം.പി പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.