ന്യൂഡൽഹി: കേരളപിറവി ദിനത്തിൽ ആശംസയറിയിച്ച് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടിയായി കേരളത്തെകുറിച്ചുള്ള പഴയ സോമാലിയൻ പരാമർശം. നിരവധി പേരാണ് മോദിയുടെ ട്വീറ്റിനെതിരെ 'സോമാലിയൻ പരാമർശം' ഉയർത്തി ട്രോളുമായി രംഗത്ത് എത്തിയത്.
കേരളത്തിന്‍റെ തുടര്‍ച്ചയായ പുരോഗതിക്ക് പ്രാര്‍ത്ഥിക്കുന്നു, ഇന്ത്യയുടെ വളർച്ചയ്ക്കായി സംസ്ഥാനം നൽകിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ട്വിറ്ററിൽ മലയാളത്തിലായിരുന്നു മോദി ആശംസ കുറിച്ചത്.
സോമാലിയയെ കുറിച്ചാണോ, ഉയർന്ന വിദ്യാഭ്യാസ നിലവാരം കാരണം ബി.ജെ.പി പച്ച പിടിക്കാത്ത എന്‍റെ സുന്ദര കേരളം തുടങ്ങിയ പരാമർശങ്ങളാണ് ട്വീറ്റിന് മറുപടിയായുള്ളത്. എന്നാൽ ആശംസക്ക് നന്ദി അറിയിച്ചും ആളുകൾ പ്രതികരിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചക്ക് ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്‍റെ പ്രകൃതി ഭംഗി, ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ച് കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.- രണ്ട് ട്വീറ്റുകളിലായി മോദി കുറിച്ചത്.
നേരത്തേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കേരളത്തില്‍ സോമാലിയക്ക് സമാനമായ സാഹചര്യമാണെന്ന് മോദി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.