കോടികൾ മുടക്കി ആരാധനാലയങ്ങൾ മോടിപിടിപ്പിക്കുന്നത് നിർത്തണം -ആൻറണി

കൊച്ചി: കോടികൾ മുടക്കി ആരാധനാലയങ്ങൾ മോടിപിടിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആൻറണി. പകരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം മാറ്റിവക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കെ.വി. തോമസ് ട്രസ്റ്റിന്റെ വിദ്യാപോഷണം പോഷക സമൃദ്ധം പദ്ധതിയുടെ 14-ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എറണാകുളം ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണക്കില്ലാതെ കോടികളുടെ സമ്പത്താണ് പല ആരാധനാലയങ്ങളിലും എത്തുന്നത്. ഇത് നല്ല കാര്യങ്ങൾക്കാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കണം. ശീതീകരിച്ചതും കോടികൾ ചിലവിട്ടതുമായ ആരാധനാലയങ്ങൾ ആവശ്യമില്ല. ഭൂരിപക്ഷ സമുദായമായാലും ന്യൂനപക്ഷമായാലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൾ ഇവിടെ നിരവധിയുണ്ട്.

പ്രവാസികളാണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഏതു സർക്കാരുകൾക്കും ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പ്രസ്ഥാനങ്ങളുടെയും ട്രസ് റ്റുകളുടെയും വ്യക്തികളുടെയും സഹായം ആവശ്യമായി വരും. ഇങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നവർ നിരവധിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ ചിലരുടെ കൈയില്‍ കുമിഞ്ഞു കൂടുന്ന പണത്തിനു കണക്കില്ലാതായിരിക്കുകയാണ്. ഇങ്ങനെയുള്ളവര്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. 14 വര്‍ഷമായ കേരളത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു കെ.വി. തോമസ് ട്രസ്റ്റ് നടത്തുന്നത്. ട്രസ്റ്റി​െൻറ വളര്‍ച്ച സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങളുണ്ടാക്കും. വിദ്യാര്‍ഥികള്‍ക്കു ഗുണകരമായ നിരവധി മേഖലകളില്‍ ട്രസ്റ്റി​െൻറ പ്രവര്‍ത്തനം എത്തുന്നുണ്ടെന്നും ആൻറണി പറഞ്ഞു. 

Tags:    
News Summary - People stop Furnishing Pilgrim Centres says A.K Antony -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.