കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്‌ പ്ര​ബീ​ർ പു​ർ​ക്കാ​യ​സ്ത ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജനം പാഠം പഠിപ്പിച്ചു -പ്രബീർ പുർക്കായസ്ത

കോഴിക്കോട്: വിഭജന അജണ്ടകളെ തള്ളി ബി.ജെ.പിയെ ജനം പാഠം പഠിപ്പിച്ചതിന്റെ തെളിവാണ്‌ ലോക്‌സഭ തെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ്‌ പ്രബീർ പുർക്കായസ്ത. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെയോ മറ്റേതെങ്കിലും പാർട്ടിയുടെയോ മികവിന്റെ വിജയമല്ലത്‌. ജനങ്ങൾക്ക് ബി.ജെ.പിയെ പാഠം പഠിപ്പിക്കണമായിരുന്നു. അതിനാലാണ്‌ രാജ്യത്തെ മിക്കയിടത്തും ബി.ജെ.പി പരാജയപ്പെട്ടത്‌. ചില ഭാഗങ്ങളിൽ അവർക്ക് ശക്തിയുണ്ടെന്നതിൽ അത്ഭുപ്പെടേണ്ടതില്ല. ഉത്തരേന്ത്യയിൽ ഇറച്ചിവിറ്റ് ഉപജീവനം തേടുന്നവരെല്ലാം ആക്രമിക്കപ്പെട്ടു. അതിനെ ജനം തിരസ്കരിച്ചു. അയോധ്യ ക്ഷേത്രം നിർമിച്ച ഫൈസാബാദും നഷ്ടപ്പെട്ടു.

സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന സ്ഥാപനങ്ങളെ തകർക്കുകയാണ് മോദി അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത്. ആസൂത്രണ കമീഷനെ ഇല്ലാതാക്കി. നിതി ആയോഗ്‌ കൊണ്ടുവന്ന്‌ ഇവിടെ എല്ലാം സുഖകരമാണെന്ന്‌ പ്രചരിപ്പിച്ചു. വിവരങ്ങൾ ജനങ്ങളിലേക്കെത്തുന്നത്‌ തടഞ്ഞു. ഇതിനായി കരിനിയമങ്ങൾ കൊണ്ടുവന്നു. ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികളാക്കി. യു.എ.പി.എ ഉൾപ്പെടെ ഉപയോഗിച്ച്‌ ജയിലിലടച്ചു. അടിയന്തരാവസ്ഥ കാലത്തെന്നപോലെ എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ചു.

കുത്തകകളുടെ പരസ്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങളിലൂടെ കർഷകരുടെ ദുരിതം പുറത്തുവരുന്നില്ല. ഇതിനെല്ലാമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധം തീർക്കാനാകണം. നേരത്തെ തന്നെ സമൂഹമാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങിയ ബി.ജെ.പിയുടെ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ എങ്ങനെ സംഘാടനം നടത്തണമെന്ന്‌ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് എം.വി. ശശിധരൻ അധ്യക്ഷത വഹിച്ചു. എ.ഐ.എസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്റ് കെ. ബദറുന്നീസ, കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് കോർപറേഷൻ മേയറും സ്വാഗതസംഘം ചെയർപേഴ്സണുമായ ഡോ. ബീന ഫിലിപ്പ് സ്വാഗതവും യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - People taught BJP a lesson in the elections - Prabir Purkayastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.