താമരശ്ശേരി(കോഴിക്കോട്): ദുരിതബാധിതരോടൊപ്പം ചേര്ന്നുനില്ക്കുമ്പോഴാണ് പരിഷ്കൃ ത സമൂഹം സൃഷ്ടിക്കപ്പെടുന്നതെന്നും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ തമസ്കരിച്ചുള്ള പരിഷ്കാരങ്ങള്‍ക്കും വികസനങ്ങള്‍ക്കും അല്പായുസ്സേയുള്ളൂവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുൽ അസീസ്. പീപ്ൾസ് ഫൗണ്ടേഷന് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും ആറു വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭാഗീയതയുടെ സൃഷ്ടിപ്പും വെറുപ്പിെൻറ പ്രചാരണവും നാടിെൻറ വികസനത്തെ ഇല്ലാതാക്കും. രാജ്യത്ത് ഈ പ്രവണത ഏറിവരുകയാണ്. എന്നാല്‍, സംസ്ഥാനത്ത് ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് അത്ര വേരോട്ടം ലഭിക്കുന്നില്ല. നാട്ടിലെ നന്മനിറഞ്ഞ സാധാരണക്കാരാണ് തങ്ങളുടെ സഹജീവികളുടെ കണ്ണീരൊപ്പാന്‍ സഹായം നല്‍കുന്നതിന് മുന്നോട്ടുവരുന്നത്.
പ്രളയകാലത്ത് യുവജനങ്ങള്‍ ൈകയും മെയ്യും മറന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നത് ഏറെ പ്രശംസനീയമാണ് -അദ്ദേഹം പറഞ്ഞു. ജില്ലയില്‍ രണ്ടു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 27 വീടുകള്‍ പുതുതായി നിർമിക്കുകയും 33 വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുകയും ചെയ്തു. ഭാരത് സകൗട്ട് ആൻഡ് ഗൈഡ്സ്, എന്‍.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദുരിതബാധിതര്‍ക്ക് നിർമിക്കുന്ന മൂന്നു വീടുകള്‍ക്ക് സ്ഥലം വിട്ടുനല്‍കി. മൂന്നു കുടിവെള്ള പദ്ധതികളും സ്വയംതൊഴില്‍ പദ്ധതികളും നിരവധി പേര്‍ക്ക് ചികിത്സാ സഹായവും ലഭ്യമാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു.
താമരശ്ശേരി പോസ്റ്റ്ഒാഫിസിനു സമീപം നടന്ന പരിപാടിയില്‍ പീപ്ൾസ് ഫൗണ്ടേഷന് സെക്രട്ടറി എം. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി. ശാക്കിര്‍ സ്വാഗതം പറഞ്ഞു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് വി.പി. ബശീര്‍ ഡോക്യുമെൻററി പ്രകാശനം നിര്‍വഹിച്ചു. പീപ്ൾസ് ഫൗണ്ടേഷന് ജില്ല കോഓഡിനേറ്റര്‍ ആര്.കെ. അബ്ദുൽ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വീടുകള്‍ നിര്‍മിച്ച എൻജിനീയര്‍മാരായ മുഹമ്മദ് സഫീര്‍ കോരങ്ങാട്, മുബഷിര്‍ പൂനൂര് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം പീപ്ൾസ് ഫൗണ്ടേഷന് ഡയറക്ടര്‍ പി.സി. ബഷീര്‍ നിര്‍വഹിച്ചു. വെൽഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, രൂപത വികാരി ജനറാള്‍ ഫാ. ജോണ്‍ ഒറവുങ്കല്‍, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് ആര്.സി. സാബിറ, കോട്ടയില്‍ ഭഗവതിക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, ഫൈസല്‍ പൈങ്ങോട്ടായി, സിറാജുദ്ദീന് ഇബ്നുഹംസ, ആയിശ കിണാശ്ശേരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.