സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവരാവകാശ പരിധിയിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി​പേ​ർ ആ​ശ്ര​യി​ക്കു​ന്ന സ്വ​കാ​ര്യ-​സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന്​ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. അ​മ​ര​വി​ള സ്വ​ദേ​ശി എ​സ്പി ആ​ൻ​സി​യു​ടെ അ​പ്പീ​ൽ അ​പേ​ക്ഷ തീ​ർ​പ്പാ​ക്കി സം​സ്ഥാ​ന വി​വ​രാ​കാ​ശ ക​മീ​ഷ​ണ​ർ എ​ൻ. ശ്രീ​കു​മാ​റാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ സ​ഹാ​യം സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന എ​തി​ർ​ക​ക്ഷി അ​മ​ര​വി​ള സി.​എ​സ്.​ഐ ടി.​ടി.​ഐ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വാ​ദം ത​ള്ളി​യാ​ണ് വി​വ​രാ​കാ​ശ ക​മീ​ഷ​ണ​റു​ടെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

സ​ർ​ക്കാ​റി​ന്‍റെ അ​നു​വാ​ദം വാ​ങ്ങി സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വ​രാ​വ​കാ​ശ നി​യ​മം 2005 പ്ര​കാ​രം സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റെ​യും അ​പ്പീ​ൽ അ​ധി​കാ​രി​യെ​യും അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്കും പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്കും ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​ക്കും ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളു​ടെ​യും ച​ട്ട​ങ്ങ​ളു​ടെ​യും നി​ബ​ന്ധ​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് സ​ർ​ക്കാ​റി​ൽ നി​ന്ന് വി​വി​ധ നി​കു​തി​യി​ള​വു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ട​നി​കു​തി, വൈ​ദ്യു​തി​ക്ക​രം. വെ​ള്ള​ക്ക​രം എ​ന്നി​വ​യി​ലും ഇ​ള​വ്​ ല​ഭി​ക്കു​ന്നു​ണ്ട്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി എം.​പി, എം.​എ​ൽ.​എ ഫ​ണ്ടു​ക​ൾ, പ്ര​വേ​ശ​നം ല​ഭ്യ​മാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​വി​ധ​ത​ര​ത്തി​ലു​ള്ള ഗ്രാ​ൻ​ഡ്‌, ഫീ​സ് സൗ​ജ​ന്യം, സ്കോ​ള​ർ​ഷി​പ്​ എ​ന്നി​വ​യും ല​ഭ്യ​മാ​കു​ന്നു. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളും ന​ൽ​കി​വ​രു​ന്നു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ൽ​കു​ന്ന ധ​ന​കാ​ര്യ പ​ദ്ധ​തി​ക​ളി​ലും സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അം​ഗീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

2012ൽ ​രാ​ജ​സ്ഥാ​നി​ലെ പ്രൈ​വ​റ്റ് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ സൊ​സൈ​റ്റി​യും കേ​ന്ദ്ര​സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള കേ​സി​ൽ സ്വാ​ശ്ര​യ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യും ക​മീ​ഷ​ൻ ഉ​ദ്ധ​രി​ക്കു​ന്നു.

സ​ർ​ക്കാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​കൊ​ള്ളാ​മെ​ന്ന സ​മ്മ​ത​പ​ത്രം ന​ൽ​കി​യും സ​ർ​ക്കാ​ർ അ​നു​വാ​ദം വാ​ങ്ങി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൊ​തു​സ്ഥാ​പ​നം എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യും ക​മീ​ഷ​ൻ നി​രീ​ക്ഷി​ക്കു​ന്നു.

ആ​യ​തി​നാ​ൽ ഇ​ത്ത​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മം 2005 സെ​ക്ഷ​ൻ ര​ണ്ട്​ എ​ച്ചി​ന്റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഉ​ത്ത​ര​വ് കൈ​പ്പ​റ്റി 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഹ​ര​ജി​ക്കാ​രി​ക്ക്​ ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി വി​വ​രം ക​മീ​ഷ​നെ അ​റി​യി​ക്കാ​നു​മാ​ണ്​ ഉ​ത്ത​ര​വ്.

Tags:    
News Summary - Self-supporting educational institutions under RTI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.