കോഴിക്കോട്: രണ്ടാം ഘട്ട കോവിഡ് ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശ്വാസവുമായി പീപ്പിൾസ് ഫൗണ്ടേഷൻ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനമാരംഭിച്ചു. ആദ്യപടിയായി കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചത്.
കോവിഡ് മൂലമുള്ള ജനങ്ങളുടെ ആശങ്കകൾ അകറ്റുവാനും, ആവശ്യ സേവനങ്ങൾ ലഭ്യമാക്കാനും ഹെൽപ്പ് ഡെസ്ക്കിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് മൂലമുള്ള മാനസിക പ്രയാസങ്ങൾ, കുടുംബങ്ങളുടെ അടിസ്‌ഥാന ആവശ്യങ്ങളുടെ പൂർത്തീകരണം, സർക്കാർ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ക്ലിനിക്കൽ കൗൺസിലർമാരുടെ സേവനം, മറ്റ് രോഗങ്ങളാൽ പ്രയാസം അനുഭവിക്കുന്നവർക്ക് ഡോക്ടർമാരുടെ സേവനം, വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനം തുടങ്ങിയവ ഹെൽപ്പ് ഡെസ്‌ക്കുകളിൽ ലഭ്യമാണ്.
വിളിക്കേണ്ട നമ്പറുകൾകോഴിക്കോട് : 9526994410, മലപ്പുറം : 9447336575, തൃശൂർ : 8086470811, എറണാകുളം : 9946260298, കൊച്ചി: 9037530404 (കോർപ്പറേഷൻ പരിധി), ആലപ്പുഴ: 8089194968 , തിരുവനന്തപുരം : 9562894536.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.