ഇരട്ടക്കൊല: കൊല്ലിച്ചവരെയും കണ്ടുപിടിക്കണം -ബെന്നി ബഹനാൻ

കൊച്ചി: നിരപരാധികളുടെ കഴുത്തറുത്ത് ചോര കൊണ്ടഭിഷേകം നടത്തിയാണ് ഇടതുസർക്കാർ ആയിരം ദിനാഘോഷം നടത്തുന്നതെന്ന് യ ു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കാസർകോട്ടെ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പീതാംബരൻ വെറും ആയുധം മാത്രമാണ്. കേസ് തേച് ചുമാച്ചു കളയാൻ വേണ്ടിയാണ് അന്വേഷണത്തി​െൻറ ദിശ മാറ്റുന്നത്. പീതാംബര​​െൻറ കുടുംബം പറഞ്ഞത് പാർട്ടി നിർദേശപ്രകാ രമാണ് കൊലനടത്തിയതെന്നാണ്. ഈ പാർട്ടിയുടെ അടിവേര് തപ്പിച്ചെന്നാൽ കണ്ണൂർ ജില്ലയിലാണെത്തുക. ഈ അടിവേര് പിഴുതെറിയാനും കൊലപാതകം അവസാനിപ്പിക്കാനും സർക്കാർ തയാറാകണം. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടുപിടിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നവകേരളവും നവോത്ഥാനവുമല്ല, നരഹത്യയാണ് ഇടതുസർക്കാറി​െൻറ കർമപരിപാടി. കൊലപാതകത്തെ ന്യായീകരിക്കുകയും കൊലയാളികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സി.പി.എം സംസ്കാരമാണ് കൊലപാതകങ്ങൾ വർധിക്കാൻ കാരണം. തീവ്രവാദികൾക്ക് പരീശീലനം നൽകി ഇന്ത്യയിലേക്കയച്ച് നിരപരാധികളെ കൊന്നൊടുക്കിയശേഷം തങ്ങൾക്കിതിൽ പങ്കില്ലെന്നു പറയുന്ന പാകിസ്താനെപ്പോലെയാണ് സി.പി.എം. ഷുക്കൂർവധം താലിബാൻ മോഡലിലായിരുന്നു.

ടി.പി വധത്തിലും ഷുക്കൂർ വധത്തിലുമുൾ​െപ്പടെ പ്രതികൾക്ക് പ്രത്യേക പരിരക്ഷയും സ്വീകരണവുമാണ് കിട്ടുന്നത്. ടി.പി കേസിൽ കോടതി ശിക്ഷിച്ച കുഞ്ഞനന്തൻ പാർട്ടി സെക്രട്ടറിക്ക്​ കുറ്റക്കാരനല്ല. കാസർകോട്ട് കൊല്ലപ്പെട്ടവരുടെ വീട്​ റവന്യൂമന്ത്രി സന്ദർശിച്ചത് ശരിയായില്ലെന്നുപറഞ്ഞ എൽ.ഡി.എഫ് കൺവീനറുടെ മാനസികാവസ്ഥയാണ് കേര‍ളത്തിലെ കൊലപാതക രാ​ട്രീയത്തിന് വളംവെച്ചുകൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - periya double murder case benny behanan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.