പെരിയയിൽ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവർ

പെരിയ ഇരട്ടക്കൊല: മു​ൻ എം.​എ​ൽ.​എ ഉൾപ്പെടെ പ്രതികളുടെ ശിക്ഷാവിധി നാളെ

കൊച്ചി: കാ​സ​ർ​കോ​ട്​​ പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ കൃ​പേ​ഷ് (21), ശ​ര​ത്​ ലാ​ൽ (24) എ​ന്നി​വ​രെ രാ​ഷ്ട്രീ​യ​വൈ​രാ​ഗ്യം മൂ​ലം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തിയ 14 പ്ര​തി​ക​ൾക്ക് വെള്ളിയാഴ്ച ശിക്ഷ വിധിക്കും. കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​ച്ച ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി.​പി.​എം ഉ​ദു​മ മു​ൻ എം.​എ​ൽ.​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. ​മ​ണി​ക​ണ്​​ഠ​ൻ, പാ​ക്കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി തുടങ്ങിയവരാണ് കുറ്റക്കാർ.

ഒ​ന്നാം പ്ര​തി​യും പാ​ക്കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ. ​പീ​താം​ബ​ര​ൻ, ര​ണ്ടാം പ്ര​തി പീ​താം​ബ​ര​​ന്‍റെ സ​ഹാ​യി സി.​ജെ. സ​ജി, മൂ​ന്നാം പ്ര​തി കെ.​എം. സു​രേ​ഷ്, നാ​ലാം പ്ര​തി കെ. ​അ​നി​ൽ​കു​മാ​ർ, അ​ഞ്ചാം പ്ര​തി ജി​ജി​ൻ, ആ​റാം പ്ര​തി ശ്രീ​രാ​ഗ്, ഏ​ഴാം പ്ര​തി എ. ​അ​ശ്വി​ൻ, എ​ട്ടാം പ്ര​തി സു​ബി​ൻ, 10ാം പ്ര​തി ടി. ​ര​ഞ്ജി​ത്, 15ാം പ്ര​തി വി​ഷ്​​ണു സു​ര, 22ാം പ്ര​തി കെ.​വി. ഭാ​സ്​​ക​ര​ൻ എ​ന്നി​വ​രെ​യാ​ണ്​ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ പ്ര​തി​ക​ൾ​ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കാ​ളി​യാ​യ​താ​യി കോ​ട​തി ക​ണ്ടെ​ത്തിയിരുന്നു. വി​ചാ​ര​ണ നേ​രി​ട്ട 24 പ്ര​തി​ക​ളി​ൽ 10 പേ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടിരുന്നു.

കെ. ​മ​ണി​ക​ണ്​​ഠ​ൻ 14ാം പ്ര​തി​യും രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി 21ാം പ്ര​തി​യു​മാ​ണ്. കേ​സി​ലെ ര​ണ്ടാം​പ്ര​തി​യെ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ബ​ല​മാ​യി വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കു​റ്റ​മാ​ണ്​ 20ാം പ്ര​തി​യാ​യ മു​ൻ എം.​എ​ൽ.​എ കു​ഞ്ഞി​രാ​മ​നെ​തി​രെ തെ​ളി​ഞ്ഞ​ത്. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം കു​റ്റ​ങ്ങ​ൾ​ക്ക്​ വി​ചാ​ര​ണ നേ​രി​ട്ട മു​ര​ളി, കു​ട്ട​ൻ എ​ന്ന പ്ര​ദീ​പ്, ആ​ല​ക്കോ​ട്​ മ​ണി എ​ന്ന ബി. ​മ​ണി​ക​ണ്​​ഠ​ൻ, എ​ൻ. ബാ​ല​കൃ​ഷ്​​ണ​ൻ, ശാ​സ്​​ത മ​ധു എ​ന്ന എ. ​മ​ധു, റ​ജി വ​ർ​ഗീ​സ്, എ. ​ഹ​രി​പ്ര​സാ​ദ്, രാ​ജു എ​ന്ന പി. ​രാ​ജേ​ഷ്, ഗോ​പ​കു​മാ​ർ, പി.​വി. സ​ന്ദീ​പ്​ എ​ന്ന സ​ന്ദീ​പ്​ വെ​ളു​ത്തോ​ളി എ​ന്നി​വ​രെ​യാ​ണ്​ കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്ന് ശരത് ലാലിന്‍റെ അമ്മ ലത പ്രതികരിച്ചു. കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്‍റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്‍റെ പിതാവ് പറഞ്ഞു.

2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി 7.45നാ​ണ് പെ​രി​യ ക​ല്യോ​ട്ട്​ വെ​ച്ച്​ കൃ​പേ​ഷും ശ​ര​ത്​ ലാ​ലും കൊ​ല്ല​പ്പെ​ട്ട​ത്. പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​​ന്‍റെ സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മ്പോ​ൾ ജീ​പ്പി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ദ്യം ലോ​ക്ക​ൽ പൊ​ലീ​സും പി​ന്നീ​ട്​ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ്​ കേ​സ്​ സി.​ബി.​ഐ ഏ​റ്റെ​ടു​ത്ത​ത്. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​ന്വേ​ഷ​ണം ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Periya double murder: Sentencing of accused tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.