കാസര്‍കോട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേ ഷിനെയും കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം എതിർക്കാൻ സുപ്രീം കോടതി അ ഭിഭാഷകനെ നിയോഗിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് യു.ഡി.എ ഫ് കാസർകോട് ലോക്സഭ സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടു. ഡി.സി.സി ഒാഫിസിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിലും ഹൈകോടതിയിലും സര്‍ക്കാറിനുവേണ്ടി വാദിക്കുന്ന നിരവധി അഭിഭാഷകരെ മാറ്റിനിര്‍ത്തിയാണ് പ്രതികള്‍ക്കുവേണ്ടി പ്രത്യേക അഭിഭാഷകനെ കേസ് വാദിക്കാൻ നിയോഗിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സി.പി.എമ്മിെൻറ കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വാദിക്കാന്‍ പ്രത്യേക അഭിഭാഷകനെ കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. പ്രത്യേക അഭിഭാഷകനെ കൊണ്ടുവരുന്നതിെൻറ പണം എവിടെ നിന്നാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം.
പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം. ഇതിലെ രഹസ്യങ്ങളൊക്കെ പൊതുജനം അറിയട്ടെയെന്നും ഉണ്ണിത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.