കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത്ലാൽ, കൃപേഷ് എന്നിവരെ ക ൊലപ്പെടുത്തിയ കേസിൽ, അന്വേഷണസംഘത്തിന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ മൊ ഴി ക്രൈംബ്രാഞ്ച് തിരുത്തി. സാക്ഷിപ്പട്ടികയിലെ 229 പേരിൽ പരിസരവാസികളിൽ 40 ശതമാനംപേര ും പ്രതികളുടെ രക്ഷകരായാണ് അവതരിപ്പിക്കപ്പെട്ടത്.
വെേട്ടറ്റ ശേഷം ശരത്ലാലി നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധു ചന്ദ്രെൻറ മൊഴി പറഞ്ഞതുപോലെ രേഖപ്പെടുത്തിയിട്ടില്ല. കേസിൽ ആരോപണ വിധേയനായ ശാസ്ത ഗംഗാധരനും ചന്ദ്രനും സംഭവത്തിനു തൊട്ടുമുമ്പ് ഒരുമിച്ചുണ്ടായിരുന്നു. ഇവരുടെ മൊഴികളിലാണ് പൊരുത്തക്കേടുണ്ടായിരിക്കുന്നത്. ഇതു ക്രൈംബ്രാഞ്ച് ബോധപൂർവം സൃഷ്ടിച്ചതാണെന്നാണ് ആരോപണം.
ചന്ദ്രൻ നൽകിയ മൊഴി ഇങ്ങനെയാണ്: ‘കൊല നടന്ന ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് വെട്ടേറ്റ ശരത്ലാലിനെയുംകൊണ്ട് കല്യോട്ട് ടൗണിലൂടെ ജീപ്പ് കടന്നുപോയത്. കല്യോട്ട് ടൗണിലെത്തിയപ്പോൾ ഞാൻ ജീപ്പിൽ കയറി. ഹോട്ടലിൽ ചായ കുടിക്കുകയായിരുന്നു ഞാനും ശാസ്ത ഗംഗാധരനും ശരത്ലാലിെൻറ അച്ഛൻ സത്യനാരായണനും. സത്യനാരായണൻ ഹോട്ടലിൽനിന്ന് പോയ ശേഷമാണ് ജീപ്പ് എത്തിയത്. ജീപ്പിൽ ഓടിക്കയറിയ ഞാൻ ശരത്ലാൽ വെട്ടേറ്റുകിടക്കുന്നതാണ് കണ്ടത്. തിരിഞ്ഞുനോക്കിയപ്പോൾ ശാസ്ത ഗംഗാധരൻ ഹോട്ടലിെൻറ പിറകിലൂടെ നടന്ന് പുറത്തേക്ക് പോകുന്നതു കണ്ടു’.
എന്നാൽ, കുറ്റപത്രത്തിൽ ശാസ്ത ഗംഗാധരൻ നൽകിയ മൊഴി ചന്ദ്രൻ പറഞ്ഞതുമായി പൊരുത്തപ്പെടുന്നില്ല. ഗംഗാധരൻ നൽകിയ മൊഴി ഇങ്ങനെയാണ്: ‘കല്യോട്ടെ സതീശെൻറ കടയിൽ സത്യനാരായണനും ചന്ദ്രനുമൊപ്പം ഞാൻ ചായകുടിച്ചു. സത്യൻ ചായകുടിച്ച ശേഷം പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ജീപ്പ് വന്നു. ചന്ദ്രൻ ജീപ്പിൽ കയറിപ്പോയി. ചന്ദ്രനെ വിളിച്ച് കാര്യം അന്വേഷിച്ചു. പരിക്കുപറ്റിയ ഒരാളെ ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നുവെന്ന് മാത്രം മറുപടി നൽകി.
കുറച്ചുകഴിഞ്ഞപ്പോൾ ചന്ദ്രൻ എന്നെ വിളിച്ചു. ശരത്ലാലിനെയാണ് കൊണ്ടുപോയതെന്ന് പറഞ്ഞു. മറ്റൊരു ജീപ്പും ഇതുവഴി കടന്നുപോയി. രണ്ടാമതും ചന്ദ്രൻ വിളിച്ചു. ശരത്ലാലും കൃപേഷും മരിച്ചെന്നു പറഞ്ഞു. വീട്ടിൽ ഇൻറർലോക്ക് ചെയ്യുന്നതിനാൽ എെൻറ വാഹനങ്ങൾ മറ്റൊരു വീട്ടിലാണ് നിർത്തിയിടാറ്. അവിടെ നിന്നു ജീപ്പെടുത്ത് അലാമി എന്നയാളുടെ വീട്ടുവളപ്പിലും ഇന്നോവ, ഡിസൈർ കാറുകൾ പുരുഷോത്തമെൻറ വീട്ടിൽ പോകുന്ന വഴിയിലും കൊണ്ടിട്ടു. സംഭവശേഷം വാഹനങ്ങൾ തല്ലിപ്പൊളിക്കാൻ ഇടയുണ്ടെന്ന് കരുതിയാണ് വാഹനങ്ങൾ മാറ്റിയിട്ടത്’.
കേസിൽ 84ാം സാക്ഷിയാണ് ശാസ്ത ഗംഗാധരൻ. കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങൾ ഏറെയും ഗംഗാധരേൻറതാണ്. ഇയാളെ സാക്ഷിപ്പട്ടികയിൽപെടുത്തി രക്ഷാകവചം സൃഷ്ടിച്ചതിനെ കോടതിയിൽ ചോദ്യംചെയ്യാനിരിക്കുകയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.