കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കേസ് ഡയറി ചൊവ്വാഴ്ച ഹാജരാക്കാൻ ഹൈകോടതി നിർ ദേശം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത് തിയ കേസിലെ രണ്ടാം പ്രതി സജി സി. ജോര്‍ജ്, ഒമ്പതാം പ്രതി മുരളി, 10ാം പ്രതി രഞ്ജിത്ത് എന്നിവർ നൽകിയ ജാമ്യഹരജിയിലാണ് കോടതിയുടെ നിർദേശം.
ഹരജി വീണ്ടും െചാവ്വാഴ്ച പരിഗണിക്കും. കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രവർത്തകരായ പ്രതികൾ ജാമ്യഹരജി നൽകിയിരിക്കുന്നത്.
സി.പി.എം നേതൃത്വം കൊടുക്കുന്ന സർക്കാർ ഭരിക്കുേമ്പാൾ ഇത്തരമൊരു ആരോപണം എങ്ങനെയുണ്ടായെന്ന് കോടതി വാക്കാൽ ആരാഞ്ഞു. തുടർന്നാണ് ആരോപണത്തിലെ ആധികാരികത പരിശോധിക്കുന്നതിെൻറകൂടി ഭാഗമായി കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.