കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ അന് വേഷണം ക്രൈം ബ്രാഞ്ചിന് വിടൻ ആലോചന. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന ്നും പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും.
സംഭവ സമയത്ത് വാഹനം ഒാടിച്ചിരുന്ന വാഹ ന ഉടമ ഏച്ചിലടുക്കത്തെ സജി സി. ജോർജ്ജിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതിയായ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൊല്ലാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. സി.പി.എം പ്രവർത്തകൻ കല്യോെട്ട ശാസ്ത ഗംഗാധരൻ നായരുടെ വീട്ടുവളപ്പിലെ പൊട്ടക്കിണറ്റിൽനിന്നാണ് രക്തംപുരണ്ട ആയുധങ്ങള്‍ ലഭിച്ചത്.
കൊലക്ക് പിന്നിൽ പ്രവർത്തിച്ചത് സി.പി.എം പ്രവർത്തകർ തന്നെയാണെന്നും പെരിയയിലുണ്ടായത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നും പൊലീസ് കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പീതാംബരൻ ഇരുമ്പുദണ്ഡു കൊണ്ടും മറ്റുള്ളവർ വാൾകൊണ്ടുമാണ് ആക്രമിച്ചതെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ചുപേർ കസ്റ്റഡിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.