കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ പുതിയ സംഘം അന്വേഷണം തുടങ്ങി. അന്വേഷണ ചുമത ലയുള്ള കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിെൻറ നേതൃത്വത്തിൽ, കൊല്ലെപ്പട്ട ശരത്ലാലിെൻറയും കൃപേഷിെൻറയും കുടുംബത്തെ കല്യോെട്ട വീട്ടിൽ സന്ദർശിച്ചു. അന്വേഷണം കൃത്യമായി നടക്കുമെന്നും കേസിലെ പ്രതികളെ മുഴുവൻ പിടികൂടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പുനൽകി.
മുൻ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത ഒന്നാം പ്രതി പീതാംബരനെയും സജിയെയും തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരിൽനിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് പറയുന്നത്. അതേസമയം, മറ്റ് അഞ്ചുപേരായ ഏച്ചിലടുക്കത്തെ കെ.എം. സുരേഷ്, കല്യോെട്ട അശ്വിൻ, വാൻ ഡ്രൈവർ ശ്രീരാഗ്, ഇൻറീരിയർ ജോലിക്കാരൻ ഗിജിൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണ റിപ്പോർട്ടുകൾ വെളിപ്പെടുത്തരുതെന്ന് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.