ആലുവ: ശക്തമായ മഴക്കിടയിലും ശനിയാഴ്ച പെരിയാറിൽ വെള്ളത്തിെൻറ അളവ് കുറഞ്ഞത് ആശ്വാസമായി.വെള്ളിയാഴ്ചയെ അപേക്ഷിച്ച് വലിയ തോതിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്. എങ്കിലും കരയിലേക്ക് കയറിയ വെള്ളം പൂർണമായും ഒഴിവായിട്ടില്ല.
ചില ഭാഗങ്ങളിൽ പാടശേഖരങ്ങളിലും ഇതോടനുബന്ധിച്ച ജനവാസകേന്ദ്രങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ട്. എങ്കിലും പെരിയാറിൽ രണ്ടു ദിവസമായി ഉയർന്ന് നിന്ന ജലനിരപ്പ് താഴുന്നത് ഇരുകരയിലുമുള്ളവർക്ക് ആശ്വാസമായി.
ആലുവ മണപ്പുറം ക്ഷേത്രത്തിെൻറ മേൽക്കൂര മൂടിയിരുന്ന ജലനിരപ്പ് ശനിയാഴ്ച വൈകീട്ടോടെ ഏതാനുമടി താഴ്ന്നു. കിഴക്കൻ മേഖലയിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നതിനിടയാണ് ഈ പ്രതിഭാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.