മട്ടാഞ്ചേരി (എറണാകുളം): കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ഡി.ജെ പാർട്ടി നിർത്തിവെക്കാൻ പൊലീസ് നിർദേശം നൽകി. മട്ടാഞ്ചേരി ജ്യൂടൗണിൽ പ്രവർത്തിക്കുന്ന ജിഞ്ചർ ഹൗസ് എന്ന സ്ഥാപനത്തിൽ നടത്തിയ ഡി.ജെ പാർട്ടി നിർത്തിവെക്കാനാണ് മട്ടാഞ്ചേരി പൊലീസ് നിർദേശിച്ചത്.
പൊലീസ് അനുമതിയോടെയാണ് ഇവിടെ ഡി.ജെ പാർട്ടി നടന്നതെങ്കിലും അനുവദനീയമായതിനെക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തതാണ് കാരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇരുനൂറോളം പേർക്കാണ് അനുമതിയെന്നാണ് വിവരം.
എന്നാൽ, ഇവിടെ അഞ്ഞൂറിലധികം പേർ എത്തിയെന്ന് അറിയുന്നു. തുടർനടപടികൾ പരിശോധിച്ചശേഷം സ്വീകരിക്കുമെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.
അതേസമയം, ജനങ്ങൾ തിങ്ങിവസിക്കുന്ന മേഖലയോട് ചേർന്ന് ഡി.ജെ പാർട്ടിക്ക് അനുമതി നൽകിയത് പ്രതിഷേധത്തിന് ഇടയാക്കി. പ്രദേശത്തെ വിവിധ സംഘടനകളും എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.