വൈദ്യുതി വാങ്ങൽ തുടരാൻ അനുമതി തേടി; കമീഷൻ തീരുമാനം ഉടൻ

തിരുവനന്തപുരം: കരാർ റദ്ദാക്കിയ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരാൻ കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന്‍റെ അനുമതി തേടി.

മൂന്ന് കമ്പനികളിൽ നിന്നായി 456 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ഉണ്ടാക്കിയ ദീർഘകാല കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കണ്ടെത്തി റെഗുലേറ്ററി കമീഷൻ റദ്ദാക്കിയിരുന്നു. ഇത്രയും വൈദ്യുതിയുടെ കുറവ് വന്നതോടെ പുതിയ കരാർ വരെ ഈ കമ്പനികളിൽ നിന്ന് വാങ്ങൽ തുടരാൻ ബോർഡ് കമീഷന്‍റെ അനുമതി തേടിയിരുന്നു.

എന്നാൽ, 75 ദിവസത്തേക്ക് മാത്രമാണ് അനുവദിച്ചത്. ഈ സമയ പരിധിയിൽ പുതിയ കരാർ ഉണ്ടാക്കാനാകില്ലെന്നും അതിനാൽ സമയപരിധി നീക്കണമെന്നും ആവശ്യപ്പെട്ടാണ് കമീഷന് പുതിയ അപേക്ഷ നൽകിയത്. റെഗുലേറ്ററി കമീഷൻ ഇതിൽ ഉടൻ തീരുമാനമെടുക്കും. പുതിയ കരാർ നടപടികൾ ആരംഭിച്ചപ്പോൾ കേന്ദ്രം പ്രസിദ്ധീകരിച്ച ടെൻഡറിൽ ചില വൈരുധ്യങ്ങൾ കണ്ടെത്തി. ഇത് പരിഹരിച്ച ടെൻഡർ വിളിച്ച് ധാരണായാകുന്നതു വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ദിവസം രണ്ടുകോടി രൂപയുടെ അധിക ബാധ്യത വരാമെന്ന് ബോർഡ് കമീഷനെ അറിയിച്ചു.

Tags:    
News Summary - Permission sought to continue purchase of power; Commission decision soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.