മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ വിചാരണ നടപടികൾ നീളുന്നു. വ്യാപാര ആവശ്യത്തിന് വിദേശയാത്രക്ക് അനുമതി തേടിയുള്ള ബിനോയിയുടെ അപേക്ഷ അംഗീകരിച്ച ദിൻദോഷി സെഷൻസ് കോടതി വിചാരണനടപടികൾ ജൂൺ മൂന്നിലേക്ക് മാറ്റി. അടുത്ത 17 മുതൽ ഫെബ്രുവരി 10 വരെ വിദേശയാത്രക്ക് അനുമതി തേടി ബിനോയ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
തിങ്കളാഴ്ച ബിനോയിക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണിത്. പരാതിക്കാരിയുടെ പ്രത്യേക അഭിഭാഷകൻ അപേക്ഷയെ എതിർത്തെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ മൗനം പാലിച്ചു. ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരിയുടെ മകെൻറ പിതൃത്വവുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്ന് ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനായിരുന്നു. പരിശോധനഫലം ഹൈകോടതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫലം പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജി ഹൈകോടതി ജനുവരി നാലിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.