കോഴിക്കോട്: 1937ലെ മുസ്ലിം വ്യക്തിനിയമത്തിന് നീണ്ട 81 വർഷത്തിനുശേഷം സംസ്ഥാന സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ നിയമമാകുന്നതിനുമുേമ്പ ഭേദഗതി ചെയ്യുന്നു. ചട്ടത്തിലെ ചില വ്യവസ്ഥകൾ പാലിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട ും ദുരുപയോഗ സാധ്യതയുമുള്ളതിനാലാണ് ഭേദഗതി.
കഴിഞ്ഞമാസം രണ്ടാംതീയതി പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ് മ ുസ്ലിം വ്യക്തി നിയമത്തിലെ (ശരീഅത്ത്) ചട്ടങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തത്. ചട്ടമനുസരിച്ച് മുസ്ലിം വ്യക് തിനിയമം ബാധകമാകുന്നതിന് ഒാരോ വിശ്വാസിയും മുസ്ലിമാണെന്നു തെളിയിക്കാൻ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയ ുണ്ട്. ഇത് നൽകാത്തവർക്ക് നിയമം ബാധകമാവില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖഫ് തുടങ്ങിയ വിഷയങ്ങളിലാണ് വ്യക്തിനിയമം ബാധകമാവുക.
സത്യവാങ്മൂലത്തിൽ മുസ്ലിമാണെന്നു തെളിയിക്കുന്ന രേഖകൾക്കൊപ്പം, വ്യക്തി നിയമപ്രകാരം ജീവിക്കാനാണ് താൽപര്യമെന്ന സമ്മതപത്രവും വേണമെന്ന് നിർദേശിച്ചിരുന്നു. നിലവിൽ മുസ്ലിമെന്ന നിലയിൽ വ്യക്തി നിയമം ബാധകമായവർക്കും സത്യവാങ്മൂലം നൽകേണ്ട അവസ്ഥയാണ്. മുസ്ലിമാണെന്നു തെളിയിക്കാൻ മഹല്ല് കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ്, റവന്യൂ വകുപ്പിൽനിന്ന് ജാതി സർട്ടിഫിക്കറ്റ്, മറ്റു അനുബന്ധ രേഖകൾ എന്നിവ സഹിതം തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. സത്യവാങ്മൂലവും വ്യവസ്ഥകളും വലിയ വിവാദത്തിനിടയാകും എന്നതിനാലാണ് ചട്ടങ്ങൾ ഉടൻ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
ഇതനുസരിച്ച്, മുസ്ലിം വ്യക്തിനിയമം ബാധകമാക്കേണ്ട എന്ന് താൽപര്യമുള്ളവർ വിസമ്മതപത്രം നൽകിയാൽ മതി. ശരീഅത്ത് അനുസരിച്ച് ജീവിക്കുന്ന മറ്റുള്ളവർ സത്യവാങ്മൂലമോ വിസമ്മതപത്രമോ നൽകേണ്ടതില്ല. ഇതുസംബന്ധിച്ച പുനർ വിജ്ഞാപനം ഉടനെയുണ്ടാവുമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇൗ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുകയും അടിയന്തര ഭേദഗതിക്ക് അദ്ദേഹം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ നിയമ വകുപ്പിന് ജനുവരി 10നകം കത്ത് നൽകും. ഒരാഴ്ചക്കകം പുനർവിജ്ഞാപനം ഉണ്ടാവുമെന്നും ജലീൽ പറഞ്ഞു. മുസ്ലിം വ്യക്തിനിയമം ബാധകമാക്കിയത് 1937ലാണ്. നിയമത്തിന് ചട്ടങ്ങളുണ്ടാക്കാൻ അന്നുതന്നെ നിർദേശിച്ചിരുന്നു. എന്നാൽ, കാലാകാലങ്ങളിൽ വന്ന സർക്കാറുകൾ ഇതിന് തയാറായില്ല.
ഇതിനിടെ, ചട്ടം രൂപവത്കരിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് വന്നു. ഇതിെൻറ അന്തിമവിധിയിൽ മൂന്നുമാസത്തിനകം ചട്ടം രൂപവത്കരിക്കാൻ കോടതി സർക്കാറിന് ഉത്തരവ് നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ചട്ടമാണ് നിയമമാകുന്നതിനുമുേമ്പ ഭേദഗതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.