Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം...

മുസ്​ലിം വ്യക്​തിനിയമം: ചട്ടങ്ങൾ നിയമമാകുംമു​േമ്പ ഭേദഗതി

text_fields
bookmark_border
മുസ്​ലിം വ്യക്​തിനിയമം: ചട്ടങ്ങൾ നിയമമാകുംമു​േമ്പ ഭേദഗതി
cancel

കോഴിക്കോട്​: 1937ലെ മുസ്​ലിം വ്യക്തിനിയമത്തിന്​ നീണ്ട 81 വർഷത്തിനുശേഷം സംസ്​ഥാന സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ നിയമമാകുന്നതിനുമു​േമ്പ ഭേദഗതി ചെയ്യുന്നു. ചട്ടത്തിലെ ചില വ്യവസ്​ഥകൾ പാലിക്കാൻ വിശ്വാസികൾക്ക്​ ബുദ്ധിമുട്ട ും ദുരുപയോഗ സാധ്യതയുമുള്ളതിനാലാണ്​ ഭേദഗതി​.

കഴിഞ്ഞമാസം രണ്ടാംതീയതി പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ്​ മ ുസ്​ലിം വ്യക്തി നിയമത്തിലെ (ശരീഅത്ത്​) ചട്ടങ്ങൾ സർക്കാർ വിജ്​ഞാപനം ചെയ്​തത്​. ചട്ടമനുസരിച്ച്​ മുസ്​ലിം വ്യക് തിനിയമം ബാധകമാകുന്നതിന്​ ഒാരോ വിശ്വാസിയും മുസ്​ലിമാണെന്നു​ തെളിയിക്കാൻ സത്യവാങ്​മൂലം നൽകണമെന്ന വ്യവസ്​ഥയ ുണ്ട്​. ഇത്​ നൽകാത്തവർക്ക്​ നിയമം ബാധകമാവില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖഫ്​ തുടങ്ങിയ വിഷയങ്ങളിലാണ്​ വ്യക്തിനിയമം ബാധകമാവുക.

സത്യവാങ്​മൂലത്തിൽ മുസ്​ലിമാണെന്നു തെളിയിക്കുന്ന രേഖകൾക്കെ​ാപ്പം, വ്യക്​തി​ നിയമപ്രകാരം ജീവിക്കാനാണ്​ താൽപര്യമെന്ന സമ്മതപത്രവും വേണമെന്ന്​ നിർദേശിച്ചിരുന്നു. നിലവിൽ മുസ്​ലിമെന്ന നിലയിൽ വ്യക്​തി നിയമം ബാധകമായവർക്കും സത്യവാങ്​മൂലം നൽകേണ്ട അവസ്​ഥയാണ്​. മുസ്​ലിമാണെന്നു​ തെളിയിക്കാൻ​ മഹല്ല്​ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ്,​ റവന്യൂ വകുപ്പിൽനിന്ന്​ ജാതി സർട്ടിഫിക്കറ്റ്, മറ്റു​ അനുബന്ധ രേഖകൾ എന്നിവ സഹിതം തഹസിൽദാർക്കാണ്​ അപേക്ഷ നൽകേണ്ടിയിരുന്നത്​.​ സത്യവാങ്​മൂലവും വ്യവസ്​ഥകളും വലിയ വിവാദത്തിനിടയാകും എന്നതിനാലാണ്​ ചട്ടങ്ങൾ ഉടൻ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്​.

ഇതനുസരിച്ച്​, മുസ്​ലിം വ്യക്തിനിയമം ബാധകമാക്കേണ്ട എന്ന്​ താൽപര്യമുള്ളവർ വിസമ്മതപത്രം നൽകിയാൽ മതി. ശരീഅത്ത്​ അനുസരിച്ച്​ ജീവിക്കുന്ന മറ്റുള്ളവർ സത്യവാങ്​മൂലമോ വിസമ്മതപത്രമോ നൽകേണ്ടതില്ല. ഇതുസംബന്ധിച്ച പുനർ വിജ്​ഞാപനം ഉടനെയുണ്ടാവുമെന്ന്​ ന്യൂനപക്ഷക്ഷേമ-ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

ഇൗ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച​ ചെയ്യുകയും അടിയന്തര ഭേദഗതിക്ക്​ അദ്ദേഹം നിർദേശിക്കുകയും ചെയ്​തിട്ടുണ്ട്​. ഇതി​​​​െൻറ അടിസ്​ഥാനത്തിൽ നിയമ വകുപ്പിന്​ ജനുവരി 10നകം കത്ത്​ നൽകും. ഒരാഴ്​ചക്കകം പുനർവിജ്​ഞാപനം ഉണ്ടാവുമെന്നും ജലീൽ പറഞ്ഞു. മുസ്​ലിം വ്യക്തിനിയമം ബാധകമാക്കിയത്​ 1937ലാണ്. നിയമത്തിന്​ ചട്ടങ്ങളുണ്ടാക്കാൻ​ അന്നുതന്നെ നിർദേശിച്ചിരുന്നു. എന്നാൽ, കാലാകാലങ്ങളിൽ വന്ന സർക്കാറുകൾ ഇതിന്​ തയാറായില്ല.

ഇതിനിടെ, ചട്ടം രൂപവത്​കരിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ കേസ്​ വന്നു. ഇതി​​​​െൻറ അന്തിമവിധിയിൽ മൂന്നുമാസത്തിനകം ചട്ടം ​രൂപവത്​കരിക്കാൻ കോടതി സർക്കാറിന്​ ഉത്തരവ്​ നൽകി. ഇതി​​​​െൻറ അടിസ്​ഥാനത്തിൽ സംസ്​ഥാന സർക്കാർ ഉണ്ടാക്കിയ ചട്ടമാണ്​ നിയമമാകുന്നതിനുമു​േമ്പ ഭേദഗതി ചെയ്യുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmuslim personal lawpersonal law
News Summary - personal law-kerala news
Next Story