ഒാടക്കാലി പള്ളിയിൽ ഒാർത്തഡോക്സ് -യാക്കോബായ സംഘർഷം

െപരുമ്പാവൂർ: ഒാടക്കാലി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഒാർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ പൊലീസ് സംരക്ഷണയിൽ യാക്കോബായ വിഭാഗം എത്തിയതാണ് സംഘർഷത്തിന് വഴിവെച്ചത്.

പള്ളിയുടെ ഗേറ്റ് പൂട്ടി യാക്കോബായ സംഘം വലിയ പ്രതിഷേധം ഉയർത്തി. ഗേറ്റ് തകർത്താണ് പൊലീസ് പള്ളിമുറ്റത്ത് പ്രവേശിച്ചത്. പള്ളിയുടെ പ്രധാന വാതിലിന് മുന്നിൽ നൂറോളം യാക്കോബായ വിഭാഗക്കാർ തടിച്ചു കൂടി നിൽക്കുകയാണ്.

കോടതി വിധി പ്രകാരം പള്ളി ഒാർത്തഡോക്സ് സഭക്ക് കൈമാറാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ ആണ് പൊലീസ് നടപടി. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കോടതി വിധി നടപ്പാക്കാൻ പൊലീസ് മുമ്പും ശ്രമിച്ചിരുന്നെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു.

Tags:    
News Summary - Perumbavoor Odakkali Pally -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.