വളർത്തുനായ്​ക്കൾക്ക്​ ലൈസൻസ്​: കോർപറേഷനുകൾ ഉടൻ നടപടി സ്വീകരിക്കണം -ഹൈകോടതി

കൊച്ചി: വളർത്തുനായ്​ക്കൾക്ക്​ ലൈസൻസ്​ ഏർപ്പെടുത്താൻ സംസ്ഥാനത്തെ ആറ്​ ​മുനിസിപ്പൽ കോർപറേഷനും ഉടൻ നടപടി ആരംഭിക്കണമെന്ന്​ ഹൈകോടതി. തിരുവനന്തപുരം അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായെ തല്ലിക്കൊന്ന സംഭവത്തെ തുടർന്ന് മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സ്വമേധയാ പരിഗണിക്കുന്ന ഹരജിയിൽ കക്ഷിചേർത്താണ്​ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾക്ക്​ ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്​റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്​. തെരുവുനായ്​ക്കൾക്ക് ഭക്ഷണം നൽകാൻ സ്ഥലങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തണമെന്നും ഇത്​ വ്യക്തമാക്കി ബോർഡുകൾ സ്ഥാപിക്കണമെന്നും നഗരസഭകൾക്ക്​ നിർദേശം നൽകി.

സംസ്ഥാന മൃഗക്ഷേമ ബോർഡ് രണ്ടാഴ്ചക്കകം പുനഃസംഘടിപ്പിക്കുമെന്ന് അഡീ. എ.ജി അറിയിച്ചു. ബോർഡ് പുനഃസംഘടിപ്പിച്ചാലുടൻ വിവരങ്ങൾ കൈമാറാനും പരാതികൾ സ്വീകരിക്കാനും വെബ് പോർട്ടൽ തുടങ്ങണമെന്ന് കോടതി നിർദേശിച്ചു. കൊച്ചി തൃക്കാക്കരയിലെ തെരുവുനായ്​ക്കളുടെ വന്ധ്യംകരണത്തിന്​ ബ്രഹ്മപുരത്തെ മൃഗ സംരക്ഷണകേന്ദ്രം തുറന്നുനൽകണം. തൃക്കാക്കരയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ ഏഴ്​ പോയൻറിൽ സൗകര്യമൊരുക്കി ബോർഡ്​ വെക്കാനും ഇതിനെതിരെ അക്രമ സംഭവങ്ങളുണ്ടായാൽ പൊലീസ് നടപടിയെടുക്കാനും നിർദേശമുണ്ട്​

Tags:    
News Summary - Pet dogs licenses: Corporations must take immediate action - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.