ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്‍ ദിലീപും അന്‍വര്‍ സാദത്ത് എം.എല്‍.എയും തമ്മിലുള്ള അവിഹിത ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്.പിക്ക് പരാതി. ആലുവ നഗരസഭ പ്രതിപക്ഷ നേതാവും ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ രാജീവ് സക്കറിയയാണ് പരാതി നൽകിയത്.
ഒരു മനഃസാക്ഷി സൂക്ഷിപ്പുകാരന്‍റെ റോളാണ് ദിലീപിന്‍റെ ജീവിതത്തില്‍ എം.എല്‍.എക്കുള്ളത്. എം.എല്‍.എ ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളും നടന്‍റെ എല്ലാ പ്രവൃത്തികൾക്കും കൂട്ട് നില്‍ക്കുന്നയാളുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ദിലീപും മജ്ഞു വാര്യരും തമ്മിലുള്ള ആദ്യ വിവാഹത്തില്‍ നടന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തത് എം.എല്‍.എയാണ്.
അന്‍വര്‍ സാദത്ത് എം.എല്‍.എ ആയതോടെ ഇവര്‍ തമ്മിലുള്ള ബന്ധം വളരുകയും ഈ ബന്ധം പരസ്പരം ആവോളം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അസാന്മാര്‍ഗിക വഴികളിലൂടെ സഞ്ചരിച്ച് വളരെ സാമ്പത്തിക നേട്ടങ്ങള്‍ ഇരുവരും നേടിയിട്ടുണ്ട്. ദിലീപിന്‍റെ അനധികൃത ഭൂമി കച്ചവടങ്ങളില്‍ എം.എല്‍.എയുടെ പങ്കും ഇതുമായി ബന്ധപ്പെട്ട ബ്രോക്കറിങ് ഇടപാടുകളും അന്വേഷിക്കണം.
ദിലീപിന്‍റെ ഉടമസ്തതയിലുള്ള ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സുമായി ബന്ധപ്പെട്ട ഭൂമി കൈയേറ്റം സംബന്ധിച്ച് ലാന്‍റ് കമീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ നടപ്പിലാക്കിയില്ല. ഇതില്‍ എം.എല്‍.എക്കുള്ള പങ്കും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.