കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതിനെതിെര ഹൈകോടതിയിൽ ഹരജി. പണം നൽകി സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്സിനെടുക്കുേമ്പാൾ നൽകുന്ന സർട്ടിഫിക്കറ്റിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിലാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജിയിൽ കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി.
കോവിഡിനെതിരായ ദേശീയപ്രചാരണം പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണുള്ളതെന്ന് ഹരജിയിൽ ആരോപിക്കുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ അടക്കം പൊതുസ്ഥലങ്ങളിലെല്ലാം കോവിഡ് പ്രതിരോധ പ്രചാരണ പോസ്റ്ററുകളിലും മറ്റും പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചിരിക്കുകയാണ്.
രാജ്യത്തിെൻറ പണം ദുർവിനിയോഗം ചെയ്ത് വൺമാൻ ഷോ കാണിക്കുകയാണ്. പണം കൊടുത്ത് വാക്സിൻ എടുക്കുന്നയാൾക്ക് ലഭിക്കുന്നത് സ്വകാര്യരേഖയാണ്. ഇതിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.
രാഷ്ട്രീയ നേതാക്കളെ പുകഴ്ത്താനുള്ള ഇത്തരം പ്രചാരണങ്ങൾ സുപ്രീംകോടതി തടഞ്ഞിട്ടുള്ളതാണ്. പ്രധാനമന്ത്രിയുെട ചിത്രം ഇല്ലാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്ന വിധം കോവിൻ പോർട്ടലിൽ മാറ്റം കൊണ്ടുവരാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.