കൊച്ചി: ട്രേഡ് യൂനിയനുകൾ 28, 29 തീയതികളിൽ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൊതുപണിമുടക്കിനെതിരെ ഹൈകോടതിയിൽ ഹരജി. ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഈ ദിവസങ്ങളിൽ സർക്കാർ ജീവനക്കാരുടെ ഹാജർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡൻ നായരാണ് ഹരജി നൽകിയത്.
ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയും വാഹന ഗതാഗതം തടയുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുകയും വേണം. കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയും എതിർകക്ഷികളാക്കിയ ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.