തിരുവനന്തപുരം മേയർക്കെതിരെ വിജിലൻസ്​ അന്വേഷണത്തിന്​ ഹരജി

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്ത്​ സംഭവത്തിൽ മേയർ ആര്യ രാ​​ജേന്ദ്രനെതിരെ വിജിലൻസ്​ അന്വേഷണം ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര്​ ആവശ്യപ്പെട്ട്​ സി.പി.എം ജില്ല സെക്രട്ടറിക്ക്​ മേയറുടെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിലാണ്​ മുൻ കൗൺസിലർ ജി.എസ്.​ ശ്രീകുമാർ ഹരജി നൽകിയിരിക്കുന്നത്​.

വിജിലൻസിന്​ പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്ന്​​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി. വിജിലൻസ്​ അന്വേഷണം സാധ്യമല്ലെങ്കിൽ സിറ്റിങ്​​ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന്​ ഉത്തരവിടണമെന്നാണ്​ ആവശ്യം. മേയർ, പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിൽ എന്നിവരടക്കമുള്ളവരെ എതിർ കക്ഷികളാക്കിയാണ്​ ഹരജി.

Tags:    
News Summary - Petition for vigilance investigation against Thiruvananthapuram mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.