ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് ആരോപിച്ച് ഹരജി സുപ്രീംകോടതിയിൽ. ഹരിയാനയിലെ മൃഗസംരക്ഷക സംഘടനയായ ‘ഓള് ക്രീചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍’ ആണ് ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്. കേരളത്തിലിനി 6,000 നായ്ക്കള്‍ മാത്രമാണുള്ളതെന്നും ബാക്കിയുള്ളതിനെയെല്ലാം കൊന്നെന്നും ഹരജിയിൽ പറയുന്നു. കലാപ സമാനമായ സ്ഥിതിയാണ് കേരളത്തിലുണ്ടായിരിക്കുന്നത്.
തെരുവുനായ്ക്കളെ പ്രാകൃത രീതിയില്‍ കൊല്ലുന്നത് സര്‍ക്കാര്‍ നിശ്ശബ്ദമായി കണ്ടുനില്ക്കുകയാണ്.
കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യുന്നില്ല. സുപ്രീംകോടതി ഉത്തരവുകളും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ നായ്ക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്കിയ ഹരജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കാത്തതോടെയാണ് കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല നടത്താന്‍ തുടങ്ങിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ജില്ല പഞ്ചായത്ത് നല്കിയ ഹരജിക്കൊപ്പം ഈ അപേക്ഷയും ജൂലൈ 12ന് സുപ്രീംകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.