പി. ശശിക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ഹരജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ഹരജി. പി.വി. അന്‍വര്‍ എം.എൽ.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് പൊതുതാൽപര്യ ഹരജിയിലെ ആവശ്യം.

നെയ്യാറ്റിന്‍കര സ്വദേശി പി. നാഗരാജനാണ് ഹരജി നൽകിയത്. ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി.

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കുമെതിരെ അന്വേഷണം വേണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാറും  പി.ശശിയും ചേർന്നാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി അൻവർ ആരോപിച്ചിരുന്നു. 

Tags:    
News Summary - Petition in Vigilance Court for inquiry against Sashi and ADGP MR Ajith Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.