പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്താം; കേന്ദ്രം നഷ്ടം നികത്തണം -ധനമന്ത്രി 

തിരുവനന്തപുരം: പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന് മന്ത്രിതല സമിതിയുടെ  അധ്യക്ഷൻ സുശീൽ കുമാർ മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഈ തീരുമാനം വഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണം. പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ഐസക് പറഞ്ഞു. 

ആത്മാർഥത ഉണ്ടെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറക്കാൻ കേന്ദ്രം തയാറാകണം. കേരളത്തിലെ പെട്രോളിന്‍റെ നികുതി ആറു രൂപ കുറയും. കേന്ദ്രം നികുതി കുറക്കാതെ വിലവർധനയുടെ പാപഭാരം മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നും  മന്ത്രി ഐസക് പറഞ്ഞു. 

പെട്രോൾ ലിറ്ററിന് 19.48 രൂപയാണ് കേന്ദ്രതീരുവ. സംസ്ഥാന നികുതി 17.94 രൂപയും. ലിറ്ററിന് 74 രൂപ വിലയുള്ള പെട്രോളിന് നികുതി മാത്രമായി 36.05 രൂപയാണ്. ജി.എസ്.ടിയിലെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം ചുമത്തിയാൽ പോലും പെട്രോൾ ലിറ്ററിന് 45 രൂപക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 

Tags:    
News Summary - Petrol and Diesel will include GST says Minister Thomas Issac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.