കാലടി : മറ്റൂർ വിമാനത്താവള റോഡിൽ പിരാരൂർ മനയ്ക്കപടിയിൽ ഉളള ബ്രഹ്മവിദ്യസിദ്ധ യോഗ സെൻന്‍റെറിലേക്ക് പെേട്രാൾ ബോംബ് എറിഞ്ഞതായി പരാതി.വ്യാഴാഴ്ച പുലർച്ചെ നാലിന് സെൻററിന് പുറത്ത് ജനലിനോട് ചേർന്ന് വലിയ ശബ്ദം കേട്ടതായി സ്ഥാപന ഉടമ സ്വാമി വിജേന്ദ്രപുരി പറഞ്ഞു. ബംഗളൂരു ഹോസൂർകേന്ദ്രമായി പ്രവർത്തിക്കുന്ന സെൻറററിന്‍റെ ശാഖയാണിത്. വാടക കെട്ടിടത്തിൽ ഒരു മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
ദ്രാവകം നിറച്ച ബീയർ കുപ്പിയും, മറ്റ് സ്ഫോടക വസ്തുക്കളുമാണ് എറിഞ്ഞിരിക്കുന്നത്. കുപ്പി പൊട്ടി ചിതറുകയും ടൈലുകൾ കത്തി കരിഞ്ഞ നിലയിലുമാണ്. സംഭവത്തെ തുടർന്ന് നെടുമ്പാശേരി െപാലിസ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി.പല പ്രാവശ്യം കേരളത്തിലും, തമിഴ് നാട്ടിലും വെച്ച് തനിക്ക് നേരെ ആക്രമണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് സ്വാമി വിജേന്ദ്രപുരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.