തിരുവനന്തപുരം: തുടർച്ചയായ 14ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോളിന് 51 പൈസയും ഡീസലിന് 61 പൈസയുമാണ് വർധിച്ചത്. പെട്രോൾ ലിറ്ററിന് 79.09 രൂപയും ഡീസലിന് 73.55 രൂപയുമാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ 19 മാസത്തെ ഉയർന്ന വിലയിലാണിത്. ജൂൺ ഏഴ് മുതൽ ഒരു ലിറ്റർ പെട്രോളിന് 7.65 രൂപയും ഡീസലിന് 7.86 രൂപയുമാണ് വർധിച്ചത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കൂടിയെന്ന കാരണമാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ലോക്ഡൗൺ കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അതിെൻറ പ്രയോജനം ലഭിച്ചിരുന്നില്ല. സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചതോടെയാണ് വിലയിൽ കാര്യമായ മാറ്റമുണ്ടാകാതിരുന്നത്.
പെട്രോളിെൻറ തീരുവ ലിറ്ററിന് 10 രൂപയും ഡീസലിേൻറത് 13 രൂപയുമാണ് വർധിപ്പിച്ചത്. ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വർധിപ്പിച്ചത്. രണ്ട് തവണ മാത്രമാണ് തീരുവയിൽ കുറവ് വരുത്തിയത്. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് 9.20 രൂപയായിരുന്നു ലിറ്റർ പെട്രോൾ തീരുവ. അതാണ് 32.98 ആയി ഉയർന്നത്. ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന് 20 ശതമാനത്തിൽനിന്ന് 30ലേക്കും ഡീസലിേൻറത് 12.5 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.