'ഇന്ധനവില പ്രവചന മത്സരം, വില വർധന കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു​ലി​റ്റ​ർ പെ​ട്രോ​ൾ സ​മ്മാ​നം'

കൊ​ച്ചി: പ്ര​വ​ചി​ക്കാ​ൻ​പോ​ലും പ​റ്റാ​ത്ത​വി​ധം ഇ​ന്ധ​ന​വി​ല ഉ​യ​രു​മ്പോ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. ക​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ഇ​ന്ധ​ന​വി​ല പ്ര​വ​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച എ​ത്ര കൂ​ടു​മെ​ന്ന് കൃ​ത്യ​മാ​യി ശ​നി​യാ​ഴ്ച പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു​ലി​റ്റ​ർ പെ​ട്രോ​ൾ സ​മ്മാ​നം ന​ൽ​കു​മെ​ന്ന​താ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. മൂ​ന്നു​പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് ക​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഗ്ലെ​ൻ ഡി. ​റോ​സാ​രി​യോ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എം.​ജി അ​രി​സ്​​റ്റോ​ട്ടി​ൽ സ​മ്മാ​ന​മാ​യ പെ​ട്രോ​ൾ വി​ത​ര​ണം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ക​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സി​ബി​ൻ യേ​ശു​ദാ​സ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശാ​ൽ സ​ണ്ണി, അ​ദ്വ​ത്, ഗ്ലൈ​റ്റ​ൻ ഫ്രാ​ൻ, നി​ഥി​ൻ സ്​​റ്റീ​ഫ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - petrol price hike, congress contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.