റോഡുകൾ നിശ്​ചലം: ഇന്ധന വിലക്കൊള്ളക്കെതിരെ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: അടിക്കടി പെട്രോൾ, ഡീസൽ വില വർധിപ്പിച്ച്​ ജനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധമിരമ്പി. സംസ്​ഥാനവ്യാപകമായി റോഡുകളിൽ 15 മിനിറ്റ്​ വാഹനം നിർത്തിയിട്ടാണ്​ പ്രതിഷേധിച്ചത്​.

കേന്ദ്ര ട്രേഡ്​ യൂനിയനുകളുടെ സംയുക്​ത നേതൃത്വത്തിൽ​ തിങ്കളാഴ്​ച രാവിലെ 11 മുതൽ 11.15 വരെയാണ്​ ചക്രസ്​തംഭന സമരം നടന്നത്​. ആ സമയത്ത്​ വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ നിശ്ചലമാക്കി നിർത്തുകയായിരുന്നു.

കോഴിക്കോട്​ ചക്രസ്തംഭന സമരം സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. 






 



 






 





Tags:    
News Summary - Petrol price: Vehicles strike on road for 15 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.