കൊച്ചി: നോട്ട് പ്രതിസന്ധിക്ക് പിന്നാലെ കൂനിന്മേല്‍ കുരുവെന്ന പോലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഇന്ധന പ്രതിസന്ധിയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ടാങ്കര്‍ ലോറി സമരം കാരണം ഇന്ധന നീക്കം നിലച്ചിരിക്കുകയാണ്. ഒട്ടുമിക്ക ഐ.ഒ.സി പമ്പുകളിലും ഇന്ധന വിതരണം നിലച്ച അവസ്ഥയാണ്. ഇതോടെ പ്രതിസന്ധിയിലായ ഐ.ഒ.സി പമ്പുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവക്ക് കീഴിലുള്ള പമ്പുടമകളും ലോഡ് എടുക്കല്‍ നിര്‍ത്തിവെക്കുകയാണ്.
ചൊവ്വാഴ്ച മുതല്‍ ഈ പമ്പുടമകളും ലോഡെടുക്കില്ളെന്ന് ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. അതോടെ, സംസ്ഥാനം മൊത്തമായി ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന പമ്പ് അടച്ചിടല്‍ സമരം പിന്‍വലിച്ചതായും എന്നാല്‍, സ്റ്റോക്ക് എടുക്കാത്തതിനാല്‍ നിലവിലുള്ള സ്റ്റോക്ക് തിരുന്നതുവരെ മാത്രമേ ഇന്ധന വിതരണം നടക്കുകയുള്ളൂവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരിച്ചു.
അറുനൂറോളം ടാങ്കറുകളാണ് സംസ്ഥാനത്തേക്കുള്ള തൊള്ളായിരത്തോളം ഐ.ഒ.സി പമ്പുകളിലേക്ക് പെട്രോളും ഡീസലും എത്തിക്കുന്നത്. ടാങ്കര്‍ പണിമുടക്ക് ആരംഭിച്ച ശനിയാഴ്ച 113 ലോഡ് ഇന്ധനമാണ് ടെര്‍മിനലില്‍ നിന്നും പുറത്തേക്ക് പോയത്.
അറുനൂറോളം ലോഡ് പോകേണ്ട തിങ്കളാഴ്ച ഇന്ധനനീക്കം നടന്നില്ല. ഇതോടെ പെട്രോള്‍ പമ്പുകൾ ഇന്ധനം ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. സമരം ഒത്തുതീര്‍ക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനാല്‍ ചൊവ്വാഴ്ചയും ടാങ്കര്‍ ലോറികള്‍ ഇന്ധനം കൊണ്ടുപോകാനിടയില്ല.
ഐ.ഒ.സിയുടെ പുതുക്കിയ ടെണ്ടര്‍ നടപടികളിലെ അപാകം പരിഹരിക്കാന്‍ നടപടി വേണമെന്ന മുഖ്യ ആവശ്യം ഉന്നയിച്ചാണ് സമരസമിതി പണിമുടക്കുന്നത്. ഇതുള്‍പ്പെടെ ഏതാനും ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ പണിമുടക്ക് നടത്തിയിരുന്നു. കഴിഞ്ഞ മാസം 24ന് തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ സമരം താല്‍കാലികമായി ഒത്തുതീര്‍പ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.