തിരൂരങ്ങാടി: ഫാർമസി എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി സ്വദേശിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാറിലെ ചാണാപറമ്പിൽ അഷ്ഗറിെൻറയും ആരിഫയുടെയും മകൻ അലിഫ് അൻഷിലാണ് ഒന്നാമതെത്തി നാടിന് അഭിമാനമായത്. താനൂർ എം.ഇ.എസിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച ഈ മിടുക്കന് സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ 92 ശതമാനം മാർക്കുണ്ടായിരുന്നു.
കഴിഞ്ഞ തവണ എൻട്രൻസ് എഴുതിയിരുന്നെങ്കിലും 26,000 ആയിരുന്നു റാങ്ക്. എയിംസിൽ 449ഉം ഐ.ഐ.ടിക്ക് 2900ാം റാങ്കും നേടിയ അലിഫ് അൻഷിലിന് എൻ.ഐ.ടിയിൽ സെലക്ഷനും ലഭിച്ചിട്ടുണ്ട്. എം.ബി.ബി.എസിലാണ് അൻഷിലിന് താൽപര്യം. നീറ്റ് ഫലം കാത്തിരിക്കുകയാണ് അൻഷിൽ. എയിംസ് റാങ്ക് ലഭിച്ചതോടെ ജൂലൈ മൂന്ന് മുതൽ ആറ് വരെ ഡൽഹിയിലെ കൗൺസിലിങിൽ പങ്കെടുക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.