തിരുവനന്തപുരം: കൊലക്കേസ് പ്രതികളുടെ ഫോൺവിളിയുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്.
ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് നൽകിയ നോട്ടീസിൽ സൂപ്രണ്ട് എ.ജി. സുരേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺവിളി അന്വേഷിച്ച ഉത്തരമേഖല ഡി.െഎ.ജി വിനോദ്കുമാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണിത്.
ജയിൽ സൂപ്രണ്ടിെൻറ ഒാഫിസിലിരുന്നുപോലും കൊലക്കേസ് പ്രതികളായ റഷീദും കൊടി സുനിയും ഫോൺ ചെയ്തെന്നായിരുന്നു കണ്ടെത്തൽ. തടവുകാർക്ക് ഫോൺ ചെയ്യാൻ സൂപ്രണ്ടും ചില ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു . സൂപ്രണ്ടിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും കർശന അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദിനെ സൂപ്രണ്ട് ജയിലിൽ വഴിവിട്ട് സഹായിച്ചു. സസ്പെൻഡ് ചെയ്ത് പുറത്തുനിന്നുള്ള ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
നേരേത്ത നാല് തവണ സസ്പെൻഷനിലായിട്ടുള്ള ഉദ്യോഗസ്ഥനാണ് സുരേഷ്. മിനിസ്റ്റീരിയൽ ജീവനക്കാരനായിരിക്കെയാണ് രണ്ട് സസ്പെൻഷൻ. ഒരുതവണ കണ്ണൂർ സെൻട്രൽ ജയിലിൽ ജോലി ചെയ്യുമ്പോഴും മറ്റൊരു തവണ ചീമേനി തുറന്ന ജയിലിൽ ഗോപൂജ നടത്തിയതിനും നടപടി വന്നു.
ടി.പി വധക്കേസ് പ്രതി കൊടി സുനിയിൽനിന്ന് ഫോൺ പിടിച്ചെടുക്കുകയും ഗുണ്ടകളെ അടക്കം സുനി ജയിലിൽനിന്ന് പല തവണ വിളിച്ചെന്നും നേരത്തേ കണ്ടെത്തിയിരുന്നു. കൊലപാതകക്കേസിൽ തടവിൽ കഴിയുന്ന റഷീദ് 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.