തിരുവനന്തപുരം: ഫോൺ ചോർത്തൽ സംബന്ധിച്ച മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ വെളിപ്പെ ടുത്തൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. പൊലീസ് ഫോൺ ചോർത്താറുണ്ടെന്ന് പലകു റി വ്യക്തമാക്കിയിട്ടുള്ള സെൻകുമാർ ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന ്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാ ണ് നടത്തിയിട്ടുള്ളത്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് പൊലീസ് ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചതെന്നാണ് സെന്‍കുമാറിെൻറ വെളിപ്പെടുത്തൽ. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു പൊലീസ് മേധാവി. അന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡിയായിരുന്ന തനിക്ക് അതുമായി ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഇ-മെയിലുകളും ഫോണ്‍ വിളികളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻറലിജന്‍സ് മേധാവി 2012ല്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് നല്കിയ വിവരങ്ങള്‍ ചോര്‍ന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പേരൂർക്കടയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഫോൺ ചോർത്തൽ നടക്കുന്നതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് നേതൃത്വം നൽകുന്നതെന്നുമുള്ള വിവരം മുമ്പുതന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ആഭ്യന്തര മന്ത്രിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തൽ ഇതാദ്യമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തമ്മിെല തർക്കങ്ങൾക്കിടയിൽ േപാലും ഫോൺ ചോർത്തൽ പ്രധാന വിഷയമായി പലപ്പോഴും ഉയർന്നിരുന്നു.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പലപ്പോഴും പരാതി ഉന്നയിച്ചിരുന്നത് ഇടത് നേതാക്കൾതന്നെയായിരുന്നു. സോളാര്‍ വിവാദം കത്തിനിൽക്കവെ മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്ത്തുെന്നന്നും ആരോപണം ഉണ്ടായി. തങ്ങളുടെ ഫോൺ ചോർത്തുന്നതായി അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടുപക്ഷ നേതാക്കൾ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫോൺ സംഭാഷണം ചോർത്തുെന്നന്ന ആേരാപണവുമായി സി.പി.എം എം.എൽ.എ ടി.വി. രാജേഷ്, സി.പി.എം നേതാവ് പി. ജയരാജൻ ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ആ പരാതിക്കൊക്കെ വഴിെവച്ച ഫോൺ ചോർത്തലിന് നേതൃത്വം നൽകിയത് കോടിയേരി ബാലകൃഷ്ണനാണെന്നാണ് ഇപ്പോൾ സെൻകുമാർ പറഞ്ഞുവെക്കുന്നത്. ഇതുസംബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസാകെട്ട വിദേശത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.