സ​​മീ​​പ​​കാ​​ല​​ത്ത് രാ​​ജ്യം സാ​​ക്ഷ്യം​​വ​​ഹി​​ച്ച അ​​തി​​ഭ​​യാ​​ന​​ക ദു​​ര​​ന്ത​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് നാ​​നൂ​​റി​​ല​​ധി​​കം പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ വ​​യ​​നാ​​ട്ടി​​ലെ മു​​ണ്ട​​ക്കൈ ചൂ​​ര​​ൽ​​മ​​ല ഉ​​രു​​ൾ​​പൊ​​ട്ട​​ൽ. ഒ​​രു ഭൂ​​പ്ര​​ദേ​​ശ​​മാ​​കെ നാ​​മാ​​വ​​ശേ​​ഷ​​മാ​​യ ഇ​​വി​​ടെ എ​​ത്ര​​പേ​​ർ​​ക്ക് ജീ​​വ​​ൻ ന​​ഷ്ട​​മാ​​യി എ​​ന്ന​​ത് ഇ​​നി​​യും പൂ​​ർ​​ണ​​മാ​​യി തി​​ട്ട​​പ്പെ​​ടു​​ത്താ​​നാ​​യി​​ട്ടി​​ല്ല. സ്വ​​ത്തു​​വ​​ക​​ക​​ൾ​​ക്കു​​ണ്ടാ​​യ ന​​ഷ്ട​​വും നി​​ക​​ത്താ​​നാ​​വാ​​ത്ത​​താ​​ണ്. ദു​​ര​​ന്ത​​വാ​​ർ​​ത്ത കേ​​ട്ട​​പാ​​ടെ നാ​​ടി​​ന്റെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന് കു​​തി​​ച്ചെ​​ത്തി​​യ ജീ​​വ​​കാ​​രു​​ണ്യ -ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രും സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളും ഒ​​റ്റ മ​​ന​​സ്സോ​​ടെ ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ജീ​​വ​​ഹാ​​നി ഇ​​തി​​ലു​​മു​​യ​​രാ​​തെ കാ​​ത്ത​​തും ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്ക് അ​​ൽ​​പ​​മെ​​ങ്കി​​ലും ആ​​ശ്വാ​​സ​​മേ​​കി​​യ​​തും. ഇ​​നി മു​​ഴു​​വ​​ൻ ശ്ര​​ദ്ധ​​യും പു​​ന​​ര​​ധി​​വാ​​സ​​ത്തി​​ലേ​​ക്ക് തി​​രി​​യേ​​ണ്ട സ​​മ​​യ​​മാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​റി​​ത​​ര സം​​ഘ​​ട​​ന​​ക​​ൾ ചെ​​യ്ത​​തി​​ന്റെ പാ​​തി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​പോ​​ലും സ​​ർ​​ക്കാ​​റി​​ന് ചെ​​യ്യാ​​നാ​​യി​​ട്ടി​​ല്ല. അ​​തൊ​​ന്നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​നു മാ​​ത്രം ചെ​​യ്യാ​​നാ​​വു​​ന്ന​​തു​​മ​​ല്ല. ഒ​​രു ഫെ​​ഡ​​റ​​ൽ സം​​വി​​ധാ​​ന​​ത്തി​​ൽ സം​​സ്ഥാ​​ന​ത്തി​ന് വേ​​ണ്ട സ​​ഹാ​​യ​​ങ്ങ​​ളൊ​​രു​​ക്കി ഉ​​റ​​ച്ച പി​​ന്തു​​ണ​​യേ​​കേ​​ണ്ട ബാ​​ധ്യ​​ത​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​വു​​മു​​ണ്ട് കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​ന്. എ​​ന്നാ​​ൽ, സ​​ഹാ​​യ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള നി​​ര​​ന്ത​​ര​​മാ​​യ അ​​ഭ്യ​​ർ​​ഥ​​ന​​ക​​ളെ​​ല്ലാം അ​​വ​​ഗ​​ണി​​ച്ച കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​പ്പോ​​ൾ ദു​​ര​​ന്ത​​ബാ​​ധി​​ത​​രെ ര​​ക്ഷി​​ച്ച​​തി​​ന് കൂ​​ലി ചോ​​ദി​​ച്ചു​​കൊ​​ണ്ട് മ​​നഃ​​സാ​​ക്ഷി​​യു​​ള്ള സ​​ക​​ല മ​​നു​​ഷ്യ​​രെ​​യും ഞെ​​ട്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളെ ദു​​ര​​ന്ത​​മു​​ഖ​​ത്തു​​നി​​ന്ന് ര​​ക്ഷി​​ക്കാ​​ൻ ഹെ​​ലി​​കോ​​പ്ട​​ർ ഉ​​പ​​യോ​​ഗി​​ച്ച​​തി​​ന് വാ​​ട​​ക ന​​ൽ​​ക​​ണം പോ​​ലും! രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വ​​നും സ്വ​​ത്തും സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​നും സം​​ര​​ക്ഷി​​ക്കാ​​നും ചു​​മ​​ത​​ല​​പ്പെ​​ട്ട സം​​വി​​ധാ​​ന​​ങ്ങ​​ളി​​ൽ സു​​പ്ര​​ധാ​​ന​​മാ​​ണ് സൈ​​ന്യം. അ​​തു​​ല്യ​​മാ​​യ ധീ​​ര​​ത​​യോ​​ടെ​​യും മാ​​നു​​ഷി​​ക ബോ​​ധ​​ത്തോ​​ടെ​​യും സൈ​​നി​​ക​​ർ ര​​ക്ഷാ​​ദൗ​​ത്യം നി​​ർ​​വ​​ഹി​​ക്കു​​ക​​യും ചെ​​യ്തു. കൂ​​ലി ചോ​​ദി​​ക്കു​​ക വ​​ഴി ദു​​ര​​ന്ത​​ത്തി​​ൽ മു​​റി​​വേ​​റ്റ ജ​​ന​​ത​​യെ മാ​​​ത്ര​​മ​​ല്ല, ര​​ക്ഷ​​ക​​രാ​​യി എ​​ത്തി​​യ സൈ​​ന്യ​​ത്തി​​ന്റെ സ​​മ​​ർ​​പ്പ​​ണ​​ത്തെ​​ക്കൂ​​ടി അ​​വ​​ഹേ​​ളി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ. ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ ഒ​​രു ജ​​ന​​ത​​യു​​ടെ ആ​​ത്മാ​​ഭി​​മാ​​ന​​ത്തെ​​യാ​​ണ് നി​​ര​​ന്ത​​രം ത​ക​ർ​ക്കു​​ന്ന​​തെ​​ന്നും കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​ന് അ​​റി​​യാ​​ത്ത കാ​​ര്യ​​മൊ​​ന്നു​​മ​​ല്ല; വ​​ർ​​ഗീ​​യ-​​ഫാ​​ഷി​​സ​​ത്തി​​നെ​​തി​​രെ ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി പ്ര​​തി​​ക​​രി​​ച്ച​​തി​​ന് കേ​​ര​​ള​​ത്തെ ശി​​ക്ഷി​​ക്കു​​ക​​യാ​​ണ് എ​ന്ന സം​ശ​യ​ത്തെ വീ​ണ്ടും ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് മോ​​ദി​ സ​ർ​ക്കാ​ർ.

ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ദു​​ര​​ന്ത ധ​​ന​​സ​​ഹാ​​യ​​വു​​മാ​​യി തു​​ട​​ക്കം​​മു​​ത​​ലേ നി​​ഷേ​​ധാ​​ത്മ​​ക സ​​മീ​​പ​​ന​​മാ​​ണ് കേ​​ന്ദ്രം തു​​ട​​ർ​​ന്നു​​വ​​രു​​ന്ന​​ത്. ദു​​ര​​ന്ത​​ഭൂ​​മി നേ​​രി​​ൽ വ​​ന്ന് ക​​ണ്ട പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ന്ന് പ​​റ​​ഞ്ഞ​​ത് കേ​​ര​​ളം ഒ​​റ്റ​​ക്ക​​ല്ലെ​​ന്നും പു​​ന​​ര​​ധി​​വാ​​സ​​ത്തി​​ന് പ​​ണ​​ത്തി​​ന് ത​​ട​​സ്സ​​മു​​ണ്ടാ​​കി​​ല്ലെ​​ന്നു​​മാ​​ണ്. ദു​​ര​​ന്ത​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന ബാ​​ലി​​ക​​ക്കൊ​​പ്പം ഫോ​​ട്ടോ​​പി​​ടി​​ച്ച് പോ​​യ​​ത​​ല്ലാ​​തെ ഒ​​രു ഫ​​ല​​വു​​മു​​ണ്ടാ​​യി​​ല്ല. ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ദേ​​ശീ​​യ ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് കേ​ര​ളം ​പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​തോ​​ടൊ​​പ്പം വ​​യ​​നാ​​ടി​​ന് പ്ര​​ത്യേ​​ക കേ​​ന്ദ്ര സ​​ഹാ​​യ​​വും തേ​​ടി. എ​​ന്നാ​​ൽ, വ​​യ​​നാ​​ടി​​നാ​​യി പ്ര​​ത്യേ​​ക സ​​ഹാ​​യ​​മൊ​​ന്നും ന​​ൽ​​കി​​ല്ലെ​​ന്നും ദേ​​ശീ​​യ ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ൻ വ്യ​​വ​​സ്ഥ​​യി​​ല്ലെ​​ന്നു​​മാ​​ണ് ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി നി​​ത്യാ​​ന​​ന്ദ റാ​​യ് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

വ​​യ​​നാ​​ട്ടി​​ലു​​ണ്ടാ​​യ​​തു​​പോ​​ലെ ഇ​​ത്ര​​മാ​​ത്രം ജീ​​വ​​നും സ്വ​​ത്തി​​നും ന​​ഷ്ട​​മു​​ണ്ടാ​​യ ഒ​​രു ദു​​ര​​ന്തം സ​​മീ​​പ കാ​​ല​​ത്തൊ​​ന്നും ഇ​​ന്ത്യ​​യി​​ലു​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​ന്നു​​മു​​ത​​ൽ കേ​​ര​​ള​​മൊ​​ന്ന​​ട​​ങ്കം കേ​​ന്ദ്ര​​ത്തി​​ന് മു​​ന്നി​​ൽ കൈ ​​നീ​​ട്ടു​​ക​​യാ​​ണ്. അ​​തി​​നൊ​​ക്കെ ആ ​​ഫ​​ണ്ടി​​ല്ലേ, ഈ ​​ഫ​​ണ്ടി​​ല്ലേ തു​​ട​​ങ്ങി​​യ പ​​തി​​വു ന്യാ​​യ​​ങ്ങ​​ളാ​​യി​​രു​​ന്നു മ​​റു​​പ​​ടി. ഒ​​ടു​​വി​​ൽ സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ പാ​​ർ​​ല​​മെ​​ന്റ് അം​​ഗ​​ങ്ങ​​ളും ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രെ ക​​ണ്ട് വി​​ഷ​​യം ഉ​​ന്ന​​യി​​ച്ചു. സ​​ഹാ​​യം ന​​ൽ​​കി​​വ​​രു​​ന്ന​​ത് പ​​രി​​ശോ​​ധി​​ച്ചു​​വ​​രു​​ക​​യാ​​ണ് എ​​ന്നാ​​യി​​രു​​ന്നു ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി. ഈ ​​പ്ര​​തീ​​ക്ഷ​​ക​​ളി​​ൽ ദി​​ന​​ങ്ങ​​ൾ ത​​ള്ളി​​നീ​​ക്കെ​​യാ​​ണ് ഇ​​രു​​ട്ട​​ടി​​യാ​​യി, ര​​ക്ഷി​​ച്ച​​തി​​ന് കൂ​​ലി ചോ​​ദി​​ക്കു​​ന്ന​​ത്.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ത്തോ​​ട് സ​​ഹാ​​യ​​ത്തി​​ന് കൂ​​ലി ചോ​​ദി​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​യ​​ല്ല. പ്ര​​ള​​യ​​കാ​​ല​​ത്ത് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നെ​​ത്തി​​യ ഹെ​​ലി​​കോ​​പ്ട​​റി​​ന്റെ വാ​​ട​​ക​​യാ​​യി 33.79 കോ​​ടി​​യും വ്യോ​​മ​​സേ​​ന വി​​മാ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച​​തി​​ന് 25 കോ​​ടി​​യും ​ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. വ​​യ​​നാ​​ട് ദു​​ര​​ന്ത​​ത്തി​​ലെ ര​​ക്ഷാ​​പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ന് 13.65 കോ​​ടി ഉ​​ള്‍പ്പെ​​ടെ തു​​ക തി​​രി​​ച്ച​​ട​​ക്ക​​ണ​​മെ​​ന്നാ​​ണ് പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം സം​​സ്ഥാ​​ന​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. പ്ര​​ള​​യ​​ത്തി​​ൽ പ​​ട്ടി​​ണി​​യാ​​യ മ​​നു​​ഷ്യ​​ർ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ത​​ന്ന അ​​രി​​ക്ക് ക​​ണ​​ക്കു​​പ​​റ​​ഞ്ഞ് കാ​​ശ് വാ​​ങ്ങി​​യ അ​​നു​​ഭ​​വ​​വും ന​​മു​​ക്കു​​ണ്ട്. അ​​രി​​ക്ക് പ​​ണം ന​​ൽ​​കി​​യി​​ല്ലെ​​ങ്കി​​ൽ ഭ​​ക്ഷ്യ സ​​ബ്​​​സി​​ഡി ഒ​​ഴി​​വാ​​ക്കു​​മെ​​ന്നും അ​​ല്ലെ​​ങ്കി​​ൽ എ​​സ്.​​ഡി.​​ആ​​ർ.​​എ​​ഫി​​ലേ​​ക്കു​​ള്ള കേ​​ന്ദ്ര വി​​ഹി​​ത​​ത്തി​​ൽ​​നി​​ന്ന്​ കു​​റ​​ക്കു​​മെ​​ന്ന് ഭീ​​ഷ​​ണി​​മു​​ഴ​​ക്കി പ​​ണം പി​​ഴി​ഞ്ഞെ​​​ടു​​ക്കു​​ക​​യും ചെ​​യ്തു.

വ​​യ​​നാ​​ട് ദു​​ര​​ന്ത​​ത്തി​​നു ശേ​​ഷം പ്ര​​കൃ​​തി ദു​​ര​​ന്ത​​ങ്ങ​​ളു​​ണ്ടാ​​യ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കെ​​ല്ലാം കേ​​ന്ദ്രം സ​​ഹാ​​യം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ന്റെ കാ​​ര്യം വ​​രു​​മ്പോ​​ഴാ​​ണ് പെ​​ട്ടി​​യും പ​​ട​​വും മ​​ട​​ക്കു​​ന്ന സ്ഥി​​തി​യു​​ണ്ടാ​​വു​​ന്ന​ത്ത്. കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ശ​​ബ്ദി​​ച്ച ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള പാ​​ർ​​ല​​മെ​​ന്റം​​ഗ​​ത്തെ കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ത​​ന്നെ​​യു​​ള്ള കേ​​ന്ദ്ര​​മ​​ന്ത്രി ആം​ഗ്യ വി​ക്ഷേ​പ​ത്തി​ലൂ​ടെ പ​​രി​​ഹ​​സി​​ക്കു​​ന്ന​​തും ക​​ണ്ടു. അ​​തി​​ൽ​​നി​​ന്നു​​ത​​ന്നെ വ്യ​​ക്ത​​മാ​​ണ് കേ​​ന്ദ്ര നി​​ല​​പാ​​ട്. അ​​തു ശ​​രി​​യ​​ല്ലെ​​ന്ന് ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നും അ​​ർ​​ഹ​​ത​​പ്പെ​​ട്ട​​ത് പി​​ടി​​ച്ചു​​വാ​​ങ്ങാ​​നും സം​​സ്ഥാ​​നം ഒ​​ന്ന​​ട​​ങ്കം രം​​ഗ​​ത്തി​​റ​​ങ്ങേ​​ണ്ട​​തു​​ണ്ട്. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ നി​​യ​​മ​​പ​​ര​​മാ​​യ വ​​ഴി തേ​​ടി​​യ​​തു​​പോ​​ലെ ഈ ​​വി​​ഷ​​യ​​ത്തി​​ലും നി​​യ​​മ​​വ​​ഴി​​യും തേ​​ട​​ണം. ഏ​​തു രീ​​തി​​യി​​ലാ​​യാ​​ലും ഇ​​ത്ത​​രം അ​​വ​​ഗ​​ണ​​ന​​ക​​ൾ നേ​​രി​​ടാ​​ൻ വൈ​​കു​​ന്ന​​ത് ശ​​മ്പ​​ളം കൊ​​ടു​​ക്കാ​​ൻ​​പോ​​ലും പ്ര​​യാ​​സ​​പ്പെ​​ടു​​ന്ന സ​​ർ​​ക്കാ​​റി​​ന് കൂ​​ടു​​ത​​ൽ സാ​​മ്പ​​ത്തി​​ക പ്ര​​യാ​​സം സൃ​​ഷ്ടി​​ക്കും. വ​​യ​​നാ​​ടി​​ന് അ​​ർ​​ഹ​​മാ​​യ നീ​​തി നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യും. എ​​ല്ലാ സ​​ങ്കു​​ചി​​ത​​ത്വ​​ങ്ങ​​ൾ​​ക്കു​​മ​​പ്പു​​റം ഇ​​ത് കേ​​ര​​ള​​ത്തി​​ന്റെ പൊ​​തു വി​​ഷ​​യ​​മാ​​ണെ​​ന്ന ചി​​ന്ത എ​​ല്ലാ​​വ​​ർ​​ക്കും ഉ​​ണ്ടാ​​കേ​​ണ്ട​​തു​ണ്ട്

Tags:    
News Summary - Wayanad Landslide 2024 Dec 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.