ശബരിമല: തീര്‍ഥാടക വാഹനങ്ങള്‍ നിലക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് നിർത്തിയിടണമെന്ന് പൊലീസ്. ഇതിനുശേഷം കെ.എസ്.ആർ.ടി.സിനിലക്കല്-പമ്പ ചെയിന്‍ സര്‍വിസിൽ പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാം. സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍ ഉണ്ടെങ്കില്‍ ഭക്തർക്ക് പമ്പയില്‍ ഇറങ്ങാം.
ഡ്രൈവര്‍ വാഹനം തിരികെ നിലക്കലിലെത്തി പാര്‍ക്ക് ചെയ്യണം. പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന് നടത്തും.
പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന് റോഡ് മാത്രം ഉപയോഗിക്കണം. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കാനോ തങ്ങാനോ അനുവാദമില്ല. പമ്പ ഗണപതി കോവിലിനു താഴെയുള്ള പന്തളം രാജ പ്രതിനിധിയുടെ മണ്ഡപത്തിനടുത്തുനിന്ന് ലഭിക്കുന്ന ടാഗ് കുട്ടികളുടെ കൈയില്‍ കെട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.