കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ആദ്യ യാത്രാവിമാനം പറപ്പിച്ച് പൈല റ്റ് കമാൻഡർ വിവേക് കുൽക്കർണി ചരിത്രത്തിെൻറ ഭാഗമായി. എയർ ഇന്ത്യ എക്സ്പ്രസി െൻറ ഏറ്റവും പരിചയസമ്പന്നനായ പൈലറ്റുമാരിലൊരാളാണ് ഇദ്ദേഹം. ഇന്നലെ രാവിലെ 10.13നാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യ വിമാനം പറന്നത്. മിഹിർ മഞ്ജരേക്കറായിരുന്നു സഹ പൈലറ്റ്.
31 വർഷമായി എയർ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിവേക് കുൽക്കർണി മുംബൈ സ്വദേശിയാണ്. കേരളത്തിലെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളത്തിൽനിന്നുള്ള ആദ്യ സർവിസ് നയിക്കുകയെന്ന നിേയാഗം ഇദ്ദേഹം സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു. കണ്ണൂർ എയർപോർട്ട് ഭാവിയുടെ വിമാനത്താവളമാണെന്ന് വിവേക് കുൽക്കർണി പറഞ്ഞു. സൗകര്യങ്ങളെല്ലാം ഏറ്റവും ആധുനികമാണ്. ആവശ്യമായ രീതിയിൽ വികസിപ്പിക്കാനുള്ള സാധ്യതകളും വിമാനത്താവളത്തിലുണ്ട്. വൈമാനികരെ സഹായിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ റൺവേയും മറ്റ് സൗകര്യങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുമ്പുതന്നെ രണ്ട് പൈലറ്റുമാരും ടെർമിനൽ ലോഞ്ചിലെത്തി യാത്രക്കാരുമായും മാധ്യമപ്രവർത്തകരുമായും സംസാരിച്ചു. ക്രൂവിലുള്ളവർക്കെല്ലാം കൃത്യമായ നിർദേശങ്ങൾ നൽകിയ കുൽക്കർണി, യാത്രികർക്ക് ശുഭയാത്ര നേർന്നാണ് േകാക്പിറ്റിൽ കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.