തിരുവനന്തപുരം: കെ.കെ. ശൈലജയെ ഒഴിവാക്കിയതിനുപകരം വീണ ജോർജിനെ രണ്ടാം പിണറായി സർക്കാറിൽ ആരോഗ്യമന്ത്രിയായി തീരുമാനിച്ച് സി.പി.എം. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ ധനവകുപ്പിെൻറയും പി. രാജീവ് വ്യവസായ- നിയമവകുപ്പുകളുടെയം ചുമതല വഹിക്കും. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിന് പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനുതന്നെയാവും ആഭ്യന്തര, വിജിലൻസ്, െഎ.ടി വകുപ്പുകളുടെ ചുമതല.
ബുധനാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലായിരുന്നു തീരുമാനം. പിണറായി വിജയെൻറ നേതൃത്വത്തിലുള്ള രണ്ടാംസർക്കാർ വ്യാഴാഴ്ച വൈകീട്ട് 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. തുടർന്ന് ആദ്യ മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി വകുപ്പ് വിഭജനം ഗവർണറെ അറിയിക്കും. ഇതുപ്രകാരം ഗവർണർ വിജ്ഞാപനം ഇറക്കും.
ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. ഇടതുസർക്കാറിൽ സി.പി.എം ദീർഘകാലമായി വഹിച്ചിരുന്ന െവെദ്യുതിവകുപ്പ് ജനതാദൾ (എസ്)ന് കൈമാറിയപ്പോൾ സി.പി.െഎയുടെ കൈവശമുള്ള വനംവകുപ്പ് എൻ.സി.പിക്കും നൽകി. ജെ.ഡി(എസ്)െൻറ കൈയിലിരുന്ന ജലവിഭവവകുപ്പ് പുതുതായി മുന്നണിയിലെത്തിയ കേരള കോൺഗ്രസ്(എം) നും എൻ.സി.പി ചുമതല വഹിച്ച ഗതാഗതവകുപ്പ് ജനാധിപത്യ കേരള കോൺഗ്രസിനും നൽകി.
സി.പി.എമ്മിൽ കെ. രാധാകൃഷ്ണനാണ് പാർലമെൻററി, ദേവസ്വം, എസ്.സി, എസ്.ടി, പിന്നാക്കവിഭാഗത്തിെൻറ ചുമതല. നാല് ദശാബ്ദത്തിന് ശേഷമാണ് ദലിത് വിഭാഗത്തിൽ നിന്ന് ഒരാൾ ദേവസ്വംവകുപ്പിെൻറ ചുമതലയിലേക്ക് വരുന്നത്. വെൈള്ള ഇൗച്ചരൻ(1971-77), കെ.കെ. ബാലകൃഷ്ണൻ (1977-78), ദാമോദരൻ കാളാശേരി (1978-79), എം.കെ. കൃഷ്ണൻ (1980- 81) എന്നിവരാണ് മുമ്പ് ഇൗ വിഭാഗത്തിൽനിന്ന് ദേവസ്വം ചുമതല വഹിച്ചത്.
മന്ത്രിസഭയിലെ രണ്ടാമനും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ തദ്ദേശ സ്വയംഭരണം, എക്സൈസ് മന്ത്രിയാവും.
പിണറായി വിജയൻ: പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, െഎ.ടി, പരിസ്ഥിതി
എം.വി. ഗോവിന്ദൻ: തദ്ദേശ സ്വയംഭരണം, എക്സൈസ്
കെ.എൻ. ബാലഗോപാൽ: ധനകാര്യം
പി. രാജീവ്: വ്യവസായം, നിയമം
വീണ ജോർജ്: ആരോഗ്യം
കെ. രാധാകൃഷ്ണൻ: ദേവസ്വം, പാർലമെൻററി കാര്യം, പിന്നാക്കക്ഷേമം
ആർ. ബിന്ദു: ഉന്നത വിദ്യാഭ്യാസം
വി. ശിവൻകുട്ടി: പൊതുവിദ്യാഭ്യാസം, തൊഴിൽ
പി.എ. മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
സജി ചെറിയാൻ: സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം
വി.എൻ. വാസവൻ: സഹകരണം, രജിസ്ട്രേഷൻ
വി. അബ്ദു റഹ്മാൻ: ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, സ്പോർട്സ്
കെ. രാജൻ: റവന്യൂ
പി. പ്രസാദ്: കൃഷി
ജെ. ചിഞ്ചുറാണി: ക്ഷീരവികസനം, മൃഗസംരക്ഷണം
ജി.ആർ. അനിൽ: ഭക്ഷ്യ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി
റോഷി അഗസ്റ്റിൻ: ജലവിഭവം
കെ. കൃഷ്ണൻകുട്ടി: വൈദ്യുതി
എ.കെ. ശശീന്ദ്രൻ: വനം
ആൻറണി രാജു: ഗതാഗതം
അഹമ്മദ് ദേവർകോവിൽ: തുറമുഖം, ആർക്കൈവ്സ്, മ്യൂസിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.