Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി 2.0​:...

പിണറായി 2.0​: മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി; വീണ ജോർജ്​ ആരോഗ്യമന്ത്രി, രാജീവിന്​ വ്യവസായം

text_fields
bookmark_border
പിണറായി 2.0​: മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി; വീണ ജോർജ്​ ആരോഗ്യമന്ത്രി, രാജീവിന്​ വ്യവസായം
cancel

തിരുവനന്തപുരം: കെ​.കെ. ശൈലജയെ ഒഴിവാക്കിയതിനു​പകരം വീണ ജോർജിനെ രണ്ടാം പിണറായി സർക്കാറിൽ ആരോഗ്യമന്ത്രിയായി തീരുമാനിച്ച്​​ സി.പി.എം. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗങ്ങളായ കെ.എൻ. ബാലഗോപാൽ​ ധനവകുപ്പി​െൻറയും പി. രാജീവ്​​ വ്യവസായ- നിയമവകുപ്പുകളുടെയം ചുമതല വഹിക്കും. ഡി.വൈ.എഫ്​.​െഎ അഖിലേന്ത്യ പ്രസിഡൻറ്​ പി.എ. മുഹമ്മദ്​ റിയാസിന്​ പൊതുമരാമത്ത്​, ടൂറിസം വകുപ്പുകൾ ലഭിക്കും. മുഖ്യമ​ന്ത്രി പിണറായി വിജയനുതന്നെയാവും ആഭ്യന്തര, വിജിലൻസ്​, ​െഎ.ടി വകുപ്പുകളുടെ ചുമതല.

ബുധനാഴ്​ച ചേർന്ന സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റിലായിരുന്നു തീരുമാനം. പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള രണ്ടാംസർക്കാർ വ്യാ​ഴാഴ്​ച​ വൈകീട്ട്​ 3.30ന്​ സെൻട്രൽ സ്​​റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. തുടർന്ന്​ ആദ്യ മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി വകുപ്പ്​ വിഭജനം ഗവർണറെ അറിയിക്കും. ഇതുപ്രകാരം ഗവർണർ വിജ്ഞാപനം ഇറക്കും.

ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. ഇടതുസർക്കാറിൽ സി.പി.എം ദീർഘകാലമായി വഹിച്ചിരുന്ന ​െവെദ്യുതിവകുപ്പ്​ ജനതാദൾ (എസ്​)ന്​ കൈമാറിയപ്പോൾ സി.പി.​െഎയുടെ കൈവശമുള്ള വനംവകുപ്പ്​ എൻ.സി.പിക്കും നൽകി. ജെ.ഡി(എസ്​)​െൻറ കൈയിലിരുന്ന ജലവിഭവവകുപ്പ്​ പുതുതായി മുന്നണിയിലെത്തിയ കേരള കോൺഗ്രസ്​(എം) നും എൻ.സി.പി ചുമതല വഹിച്ച ഗതാഗതവകുപ്പ്​ ജനാധിപത്യ കേരള കോൺഗ്രസിനും നൽകി.

സി.പി.എമ്മിൽ കെ. രാധാകൃഷ്​ണനാണ്​ പാർലമെൻററി, ദേവസ്വം, എസ്​.സി, എസ്​.ടി, പിന്നാക്കവിഭാഗത്തി​െൻറ ചുമതല. നാല്​​ ദശാബ്​ദത്തിന്​ ​ശേഷമാണ്​ ദലിത്​ വിഭാഗത്തിൽ നിന്ന്​ ഒരാൾ ദേവസ്വംവകുപ്പി​െൻറ ചുമതലയിലേക്ക്​ വരുന്നത്​. വെ​ൈള്ള ഇൗച്ചരൻ(1971-77), കെ.കെ. ബാലകൃഷ്​ണൻ (1977-78), ദാമോദരൻ കാളാശേരി (1978-79), എം.കെ. കൃഷ്​ണൻ (1980- 81) എന്നിവരാണ്​ മുമ്പ്​ ഇൗ വിഭാഗത്തിൽനിന്ന്​ ദേവസ്വം ചുമതല വഹിച്ചത്​.

മന്ത്രിസഭയിലെ രണ്ടാമനും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ തദ്ദേശ സ്വയംഭരണം, എക്​സൈസ്​ ​​മന്ത്രിയാവും.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയൻ: പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്​, ​െഎ.ടി, പരിസ്ഥിതി
എം.വി. ഗോവിന്ദൻ: തദ്ദേശ സ്വയംഭരണം, എക്​സൈസ്​
കെ.എൻ. ബാലഗോപാൽ: ധനകാര്യം
പി. രാജീവ്​: വ്യവസായം, നിയമം
വീണ ജോർജ്​: ആരോഗ്യം
കെ. രാധാകൃഷ്​ണൻ: ദേവസ്വം, പാർ​ലമെൻററി കാര്യം, പിന്നാക്കക്ഷേമം
ആർ. ബിന്ദു: ഉന്നത വിദ്യാഭ്യാസം
വി. ശിവൻകുട്ടി: പൊതുവിദ്യാഭ്യാസം, തൊഴിൽ
പി.എ. മുഹമ്മദ്​ റിയാസ്​: പൊതുമരാമത്ത്​, ടൂറിസം
സജി ചെറിയാൻ: സാംസ്​കാരികം, ഫിഷറീസ്​, യുവജനക്ഷേമം
വി.എൻ. വാസവൻ: സഹകരണം, രജിസ്​ട്രേഷൻ
വി. അബ്​ദു റഹ്​മാൻ: ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, സ്​പോർട്​സ്
കെ. രാജൻ:​ റവന്യൂ
പി. പ്രസാദ്:​ കൃഷി
ജെ. ചിഞ്ചുറാണി: ക്ഷീരവികസനം, മൃഗസംരക്ഷണം
ജി.ആർ. അനിൽ: ഭക്ഷ്യ, സിവിൽ സപ്ലൈസ്​, ലീഗൽ മെട്രോളജി
റോഷി അഗസ്​റ്റിൻ: ജലവിഭവം
കെ. കൃഷ്​ണൻകുട്ടി: വൈദ്യുതി
എ.കെ. ശശീന്ദ്രൻ: വനം
ആൻറണി രാജു: ഗതാഗതം
അഹമ്മദ്​ ദേവർകോവിൽ: തുറമുഖം, ആർക്കൈവ്​സ്​, മ്യൂസിയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministersPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi 2.0: Agreement reached on ministerial portfolios; Veena George is the Health Minister and Rajiv is in the industry
Next Story